മണിപ്പൂർ വെള്ളത്തിൽ മുങ്ങി; സൈന്യവും അസം റൈഫിൾസും ചേർന്ന് 500 ലധികം പേരെ രക്ഷപ്പെടുത്തി

Date:

ഇംഫാൽ : വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ മണിപ്പൂരിന് കൈത്താങ്ങായി സൈന്യവും അസം റൈഫിൾസും. ഓപ്പറേഷൻ ജൽറഹത്ത് -2 ൻ്റെ രണ്ടാം ദിവസം, മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലായി സൈന്യവും അർദ്ധസൈനിക വിഭാഗമായ അസം റൈഫിൾസും വിപുലമായ വെള്ളപ്പൊക്ക രക്ഷാ പ്രവർത്തനങ്ങളിലാണ്. കുട്ടികളും പ്രായമായവരും ഉൾപ്പെടെ 500 ലധികം സാധാരണക്കാരെ രക്ഷപ്പെടുത്തി.

മണിപ്പൂരിൽ, മൂന്ന് ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ ദൈനംദിന ജീവിതം പാടെ സ്തംഭിച്ചിരിക്കുകയാണ്. വാങ്ഖൈ, ഹെയ്ൻഗാങ്, ലാംലോങ്, ഖുറായ്, ജെഎൻഐഎംഎസ്, അഹല്ലപ്പ് തുടങ്ങിയ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ നിന്നുള്ള സാധാരണക്കാരെയാണ് ഉദ്യോഗസ്ഥർ ഇപ്പോൾ രക്ഷപ്പെടുത്തിയിട്ടുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന തുടർച്ചയായ മഴയിൽ വ്യാപകമായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 25 പേർ മരിച്ചതായി ഉദ്യോഗസ്ഥർ ഞായറാഴ്ച സ്ഥിരീകരിച്ചു.

ബോട്ട് അസോൾട്ട് യൂണിവേഴ്സൽ ടൈപ്പ് (BAUT) ഘടിപ്പിച്ച പത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളും ആർമി എഞ്ചിനീയർമാരുടെ ഇൻഫ്ലറ്റബിൾ ബോട്ടുകളും രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചു. തൗബൽ ജില്ലയിലെ ലിലോങ്ങിലെ അരപ്തി ലംഖായിക്ക് സമീപം തകർന്ന ഇറിൽ നദി അതിർത്തി മതിലിന്റെ അടിയന്തര അറ്റകുറ്റപ്പണികളും കരസേന നടത്തി. ജെഎൻഐഎംഎസ് ആശുപത്രിയിൽ, കുടുങ്ങിക്കിടക്കുന്ന രോഗികളെ ബോട്ടുകളിൽ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു.

ദുരിതാശ്വാസ മേഖലകളിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് രക്ഷാപ്രവർത്തകർ ഏകദേശം 800 കുപ്പി കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നതിനും എല്ലാ പിന്തുണയും നൽകുന്നതിനും സൈന്യവും അസം റൈഫിൾസും സിവിൽ അധികാരികളുമായി അടുത്ത ഏകോപനത്തോടെ പ്രവർത്തനം തുടരുന്നുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇതിനിടയിലും, വരും ദിവസങ്ങളിൽ മേഖലയിലുടനീളം കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പുറംചട്ടയിൽ പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹർജി

(Photo courtesy : X) കൊച്ചി : ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ...

‘ഈ രാജ്യത്തിന്റെ മന്ത്രിയിൽ നിന്ന് അനുകമ്പയോ ദയയോ പ്രതീക്ഷിക്കരുത്’, തൃശൂരിൽ പരാതിക്കാരിയോട് രോഷം കൊണ്ട് സുരേഷ് ഗോപി ; പിന്നാലെ വ്യാപക വിമർശനം

തൃശൂർ : തൃശൂരിൽ വോട്ടർമാരെ വിളിച്ചു വരുത്തി നടത്തുന്ന കൂടിക്കാഴ്ചയിൽ പരാതിക്കാരിയോട് വീണ്ടും...

സമൂഹമാധ്യമ കുപ്രചരണം:  മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകി ഷൈൻ ടീച്ചർ

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ പോലീസിനും...

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...