കൊല്ലത്ത് വൻ ലഹരി വേട്ട ; 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

Date:

കൊല്ലം: കൊല്ലം ന​ഗരത്തിൽ വൻ ലഹരിവേട്ട. വെസ്റ്റ്
പൊലീസിന്റെ വാഹന പരിശോധനയിൽ 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഏകദേശം 50 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിയിലായതെന്നാണ് പ്രാഥമിക നി​ഗമനം.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ലഹരി വസ്തുക്കൾ വാഹനത്തിൽ കടത്തുന്നതായി പോലീസിന് ലഭിച്ച   വിവരത്തിന്റെ അടിസ്ഥാനത്തിൽ പെട്രോളിം​ഗ് ശക്തമാക്കി. വാഹന പരിശോധനയ്ക്കിടെ ലഹരി വസ്തുക്കളുമായെത്തിയ വാഹനം നിർത്താതെ കടന്നുപോയി. വാഹനം അമിത വേഗതയിലായിരുന്നു. പോലീസ് വാഹനം പിന്തുടർന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം ആനന്ദവല്ലീശ്വരം ഭാ​ഗത്ത് ഒരു ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഒരാളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതായും ഉടൻ പിടികൂടാൻ കഴിയുമെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കാൻ ആഹ്വാനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സ്ക്കൂൾ കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി...

രാഷ്ട്രീയ നിലപാട് മാറ്റുന്നുവെന്നത് വ്യാജപ്രചരണം, എൽഡിഎഫിനൊപ്പം തുടരും : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കോട്ടയം : കേരള കോൺഗ്രസ് എമ്മിൽനിന്നും പുറത്തുപോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി...

ലൈംഗികാതിക്രമ കേസ്: പി.ടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

തിരുവനന്തപുരം : ചലച്ചിത്രപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന്...