‘ദൃശ്യം 3’ പ്രഖ്യാപിച്ച് മോഹൻലാൽ; 2025 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും

Date:

കൊച്ചി : ആരാധകർക്ക് സർപ്രൈസ് നൽകി ‘ദൃശ്യം 3’ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ചിത്രം 2025 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണറിയുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ  ജോർജ്ജ്കുട്ടി എന്ന കഥാപാത്രത്തിൻ്റെ ക്ലോസപ്പ് ഷോട്ടിൽ നിന്ന് മിഴികളിലേക്ക് സൂം ചെയ്യുന്ന ദൃശ്യ വിസ്മയത്തിലാണ് ‘ദൃശ്യം 3’ തെളിയുന്നത്.  തുടർന്ന് മോഹൻലാൽ സിനിമയുടെ സംവിധായകൻ ജീത്തു ജോസഫിനേയും നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരിനേയും ചേർത്ത് പിടിച്ച് സന്തോഷം പങ്കു വെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അടുത്ത  ഫ്രെയിമുകളിയായി തെളിയുന്ന വാചകങ്ങളിൽ ചിത്രത്തിൻ്റെ മൂന്നാംവരവ് സ്ഥിരികരിക്കുന്നു. -‘ഉടൻ വരുന്നു’  ‘ലൈറ്റ്സ്. ക്യാമറ. ഒക്ടോബർ ‘ എന്ന് പ്രദർശിപ്പിക്കുന്നു. ” 2025 ഒക്ടോബർ, ക്യാമറ ജോർജ്ജ്കുട്ടിയിലേക്ക് തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല” എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.

ലാൽ പോസ്റ്റ് പങ്ക് വെച്ചയുടനെ തന്നെ ആരാധകർ ‘ദൃശ്യം 3’ ഏറ്റെടുത്തതായി കമൻ്റ് ബോക്സ് വെളിവാക്കി. ആവേശത്തോടെ ആരാധകർ പങ്കുവെച്ച പ്രതികരണങ്ങൾ അതിന് തെളിവേകുന്നു. ദൃശ്യത്തിൻ്റെ അഭൂതപൂർവ്വമായ വിജയത്തെ തുടർന്ന് ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള, ചൈനീസ് ഭാഷകളിൽ റീമേക്ക് ചെയ്തതും മറ്റൊരു ചരിത്രം!

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ട്വൻ്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ അകത്ത്, ശുഭ്മാൻ ഗിൽ പുറത്ത്

മുംബൈ : ഐസിസി പുരുഷ ട്വൻ്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ  പ്രഖ്യാപിച്ചു....

‘ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകം, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം’; അനുശോചിച്ച് മുഖ്യമന്ത്രി

കൊച്ചി : നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി...

അസമിൽ ട്രെയിൻ ഇടിച്ച് എട്ട് ആനകൾ കൊല്ലപ്പെട്ടു; രാജധാനി എക്സ്പ്രസിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി

സൈരാംഗ് : അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ ട്രെയിൻ...

ശ്രീനിവാസൻ അന്തരിച്ചു ; വിടവാങ്ങിയത്അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭ

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ...