Thursday, August 27, 2026

‘സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു; സ്വകാര്യ കുത്തകകൾക്ക്‌ മുന്നിൽ അടിയറവ് പറയില്ല’ –  ആരോഗ്യമന്ത്രി

Date:

തിരുവനന്തപുരം : കേരളത്തിന്‍റെ സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേരളത്തിലെ ആരോഗ്യ രംഗം തകർന്നു എന്ന് വരുത്തിത്തീർക്കേണ്ടതും  രോഗികളെ സർക്കാർ ആശുപത്രികളിൽ നിന്ന് പുറത്തേക്ക് എത്തിക്കേണ്ടതും ആരുടെ ആവശ്യമാണെന്ന് മന്ത്രി ചോദിച്ചു. സ്വകാര്യ കുത്തകകളുടെ ആവശ്യമാണിതെല്ലാമെന്നും, സ്വകാര്യ കുത്തകകൾക്ക്‌ മുന്നിൽ ആരോഗ്യമേഖലയെ അടിയറവ് വെക്കാൻ സർക്കാർ തയ്യാറല്ലെന്നും വീണ ജോർജ് പറഞ്ഞു.

മെച്ചപ്പെട്ട സംവിധാനങ്ങളാണ് സർക്കാർ ആരോഗ്യമേഖലയിലുള്ളതെന്ന് നേട്ടങ്ങൾ ഓരോന്നും അക്കമിട്ടു നിരത്തി ആരോഗ്യ മന്ത്രി വ്യക്തമാക്കി.   . .
സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത് സാധാരണക്കാരാണെന്നും സ്വകാര്യ ആശുപത്രികളിലെ ഇത്തരം വീഴ്ചകള്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുമോ? 600ഓളം പരാതികള്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രി കുത്തകള്‍ക്ക് വേണ്ടിയുള്ള സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്.

ഏറ്റവും മികച്ച രീതിയിൽ ആരോഗ്യമേഖലയിൽ ചികിത്സാ സംവിധാനങ്ങള്‍ ഈ സര്‍ക്കാര്‍ ഒരുക്കി. എല്ലാ ജില്ലകളിലും മികച്ച സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളാണ് ഇന്നുള്ളത്. വണ്ടാനം മെഡിക്കൽ കോളേജിലെ വിഷയത്തിൽ ചട്ടപ്രകാരം ആദ്യം സസ്പെന്‍ഷനാണ് നൽകാനാകുന്നത്. അതിനുശേഷം നിയമപ്രകാരമുള്ള നടപടികള്‍ക്കുശേഷം ആവശ്യമെങ്കിൽ സര്‍വ്വീസിൽ നിന്ന് പുറത്താക്കാനാകും. നിസഹായരായിട്ടുള്ള മനുഷ്യര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍. വണ്ടാനം മെഡിക്കൽ കോളേജിലെ സംഭവം ഏതോകാലത്ത് നടന്നതാണ്. എന്നിട്ടും അന്വേഷണം നടത്തി നടപടിയെടുത്തു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയു. വെറെ എന്തെങ്കിലും നടപടി പ്രതിപക്ഷത്തിന് നിര്‍ദ്ദേശിക്കാനുണ്ടോ? എത്രവര്‍ഷം മുൻപത്തെ സംഭവമാണെങ്കിലും നടപടിയെടുത്ത് പോകുമെന്ന ഉദാഹരമാണ് വണ്ടാനത്തെ ശസ്ത്രക്രിയ പിഴവെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....

ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ

തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ്...

നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30ന്; അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും

ന്യൂഡല്‍ഹി : നീറ്റ് പിജി 2026 പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ്...