എംടിയുടെ ജീവചരിത്രം പ്രകാശനം ചെയതു

Date:

തിരൂര്‍: മലയാളത്തിന്റെ പ്രിയകഥാകാരന്‍  എം.ടിയുടെ ജീവചരിത്രം  എം.ടി.യുടെ ജന്മദിനമായ കര്‍ക്കടത്തിലെ ഉത്രട്ടാതി നാള്‍ പ്രകാശനം ചെയ്തു. എം.ടിയുടെ ബഹുമുഖമായ ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്ന ജീവചരിത്രത്തിന്റെ പ്രകാശനം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കഥാകാരന്‍ എം.മുകുന്ദന്‍ നിര്‍വഹിച്ചു. ‘എം.ടി വാസുദേവന്‍ നായര്‍’ എന്ന ബൃഹദ് ജീവചരിത്രം മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.  
ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എം.ടിയുടെ ജീവചരിത്രം തയ്യാറാക്കിയത്  മാതൃഭൂമിയിലും തിരൂര്‍ തുഞ്ചന്‍ പറമ്പിലും എം.ടിയോടൊപ്പം പ്രവര്‍ത്തിച്ച ഡോ.കെ.ശ്രീകുമാറാണ്. നേരില്‍ സംസാരിച്ചും, ഒപ്പം സഞ്ചരിച്ചുമാണ് 1008 പേജുകള്‍ വരുന്ന ജീവചരിത്രത്തിന്റെ രചന ശ്രീകുമാര്‍ പൂര്‍ത്തിയാക്കിയത്.

ആത്മകഥ എഴുതാത്തതിനെ കുറിച്ച് പലരും എംടിയോട് ചോദിച്ചപ്പോഴൊക്കെ ഇതുവരെ എഴുതിയതും പറഞ്ഞതുമൊക്കെ തന്നെയാണ് തന്റെ ജീവിതമെന്ന് എം.ടി പ്രതികരിച്ചിരുന്നു.
ബാല്യകാല സ്മരണകളൊക്കെ എം.ടിയുടെ ആത്മാംശമടങ്ങിയ പല എഴുത്തുകളിലും വന്നിട്ടുണ്ടെങ്കിലും അധ്യാപനം,സാഹിത്യം, പത്രപ്രവര്‍ത്തനം, സിനിമ തുടങ്ങിയ വിവിധമേഖലകളിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളൊക്കെ സ്വാശീകരിക്കാന്‍ ജീവചരിത്രകാരന് കഴിഞ്ഞിട്ടുണ്ട്.  ്ര

സംഭവബഹുലമായ ആ ജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയായ ആഖ്യാനത്തോടൊപ്പം അപൂര്‍വചിത്രങ്ങളും രേഖകളും വിജ്ഞാനപ്രദമായ അനുബന്ധങ്ങളുംകൊണ്ട് സമ്പന്നമാണ് ‘എം.ടി. വാസുദേവന്‍ നായര്‍’ എന്ന ഈ ബൃഹദ്ഗ്രന്ഥം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, സംഘാടകന്‍, ഭരണാധികാരി, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, വ്യാപക സൗഹൃദങ്ങളുടെ ഉടമ, വായനക്കാരന്‍, ഭാഷാസ്‌നേഹി, ജ്ഞാനപീഠമടക്കമുള്ള മികച്ച പുരസ്‌കാരങ്ങളുടെ ജേതാവ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ തിളങ്ങിയ എം.ടിയുടെ അമൂല്യ സംഭാവനകളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്ന കൃതിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...