മുല്ലപ്പെരിയാർ:സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഇടുക്കിയിൽ യോഗം

Date:

ഇടുക്കി : മുല്ലപെരിയാർ അണക്കെട്ടിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിൽ ഇന്ന് യോഗം ചേരും. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും. ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലും സജീവമായ പശ്ചാത്തലത്തിൽ കൂടിയാണ് യോഗം എന്നത് ശ്രദ്ധേയമാണ്.

നേരത്തെ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെൻറിൽ ഉന്നയിച്ചിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി  വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.  

ഇതിനിടെ കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മധുര റീജ്യണല്‍ ചീഫ് എൻജിനീയർ എസ് രമേശിന്‍റെ നേതൃത്വത്തിൽ മുല്ലപെരിയാറിൽ പരിശോധന നടന്നിരുന്നു. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാൽ സ്വീകരിക്കേണ്ട മുന്‍കരുതൽ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം. റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടില്‍ ഇപ്പോൾ 138 അടി വെള്ളം സംഭരിക്കാന്‍ കഴിയും. 131 അടിയാണ്  അണക്കെട്ടിലെ ജലനിരപ്പ്

അണക്കെട്ടിൻ്റെ കെട്ടുറപ്പിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായി തന്നെ ഒട്ടേറെ പ്രചരണങ്ങൾ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടും എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇവയിൽ ഏറെയും. എന്നാൽ ഇത്തരം ആരോപണങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവും ഇല്ല എന്നുള്ളതാണ് വാസ്തവം. പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കുറഞ്ഞത് 1400 കോടി രൂപ വേണ്ടി വരുമെന്ന് ജലസേചന വകുപ്പ് അറിയിച്ചത്. ഇപ്പോഴുള്ള അണക്കെട്ടിൽ നിന്ന് 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിന്റെ (ഡിപിആർ) കരട് തയ്യാറായിക്കഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ലൈംഗിക പീഡന പരാതിയിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍...

പാലക്കാട് എം എൽഎയെ കാന്മാനില്ല; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: ലൈംഗികപീഡന പരാതി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വിദേശത്ത്...

സീബ്രാ ക്രോസിങ്ങിൽ കാൽ നടയാത്രക്കാരെ കണ്ട് വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാകും ; വൻ തുക പിഴയും ഈടാക്കും

തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടിയുമായി...

പാക്കിസ്ഥാനികൾക്ക് ഇനി യുഎഇയിലേക്ക് വിസ നൽകില്ല ; നടപടി കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗം

ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത്...