മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ : വായ്പ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Date:

കൊച്ചി : മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേന്ദ്ര സർക്കാർ നിലപാട് അങ്ങേറ്റയറ്റം അസ്വസ്ഥതപ്പെടുത്തുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറാൻ കോടതി നിർദേശിച്ചു.

കേന്ദ്ര സർക്കാരിന് അധികാരം ഇല്ലെന്നാണോ പറഞ്ഞുവരുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എഴുതിതള്ളാൻ താൽപര്യമില്ലെങ്കിൽ അത് പറയാനുള്ള ആർജവം കാണിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. അധികാരമില്ല എന്ന ന്യായം അല്ല പറയേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഗുജറാത്ത്‌, ഹരിയാന, മദ്യപ്രദേശ് എന്നിവർക്ക് പണം അനുവദിച്ചല്ലോ എന്ന് കോടതി ചോദിച്ചു. കേന്ദ്രത്തിന്റെ ചിറ്റമ്മ നയം പ്രോത്സാഹിപ്പിക്കാൻ ആവില്ലെന്ന് കോടതി വിമർശിച്ചു.

വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാരിനോട് ‘ഫെന്റാസ്റ്റിക്’ എന്നാണ് പരിഹാസ രൂപേണ ഹൈക്കോടതി പ്രതികരിച്ചത്. കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറണമെന്നും അവരെ കക്ഷിച്ചർക്കാം എന്നും കോടതി പറഞ്ഞു. അവരുടെ മറുപടി തൃപതികരം അല്ലെങ്കിൽ റിക്കവറി നടപടികൾ നിർത്തിവെക്കാൻ ഉത്തരവ് ഇടുമെന്നും കോടതി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തലസ്ഥാന നഗരിയിലും മെട്രോ റെയില്‍ വരുന്നു; ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം : തിരുവനന്തപുരത്തും ഇനി താമസമില്ലാതെ മെട്രോ ഓടും. മെട്രോ റെയില്‍...

‘സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും മതനിരപേക്ഷ സ്വാഗതഗാനം’; അഭിപ്രായം ആരാഞ്ഞ് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം...

മുസ്ലീം സമുദായത്തെ കൂടെ നിർത്താൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് കൂടെ നിർത്താനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം....

ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം ; 54 പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം. സ്ഫോടനത്തിൽ...