Monday, October 12, 2026

ഹിമാചലിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു ; 15 മരണം

Date:

ഷിംല: ഹിമാചൽപ്രദേശിലെ ബിലാസ്പൂരിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 15 പേർ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. ബസിൽ മുപ്പതിലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

ഹരിയാനയിലെ റോഹ്തക്കിൽ നിന്ന് ബിലാസ്പൂരിനടുത്തുള്ള ഗുമർവിനിലേക്ക് പോവുകയായിരുന്നു ബസ്. കനത്ത മഴയിൽ
യാത്രയ്ക്കിടെ ബസ്സിൻ്റെ മുകളിലേക്ക് ഒരു കുന്നിൻ്റെ വലിയ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഭാലുഘട്ട് പ്രദേശത്തെ ഭല്ലു പാലത്തിന് സമീപത്ത് വെച്ച് ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ ബസിന്റെ ഒരു ഭാ​ഗം പൂർണ്ണമായും തകർന്നു. പോലീസ്, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിട്ടി, പ്രദേശവാസികൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനം ഊർജിതമാക്കി അടിയന്തര നടപടികൾ സ്വീകരിക്കാൻ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു നിർദ്ദേശിച്ചു.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം ; എല്‍ഡിഎഫ് പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം...

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...