സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും; 17 അംഗ സെക്രട്ടേറിയറ്റിൽ എം വി ജയരാജനും കെ കെ ശൈലജയും സി എൻ മോഹനനും, സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ

Date:

കൊല്ലം: എം.വി. ഗോവിന്ദന്‍ തന്നെ സെക്രട്ടറിയായി തുടരുന്ന സി.പി.എമ്മിന്റെ സംസ്ഥാനസമിതിയിലേക്ക് ഇത്തവണ 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ഇതോടൊപ്പം പതിനേഴ് അംഗ സെക്രട്ടേറിയറ്റും നിലവില്‍ വന്നു. എം വി ജയരാജനും സി എന്‍ മോഹനനും കെ കെ ശൈലജയും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി

89 അംഗ സംസ്ഥാനസമിതിയില്‍ എസ്. ജയമോഹന്‍ (കൊല്ലം), എം പ്രകാശന്‍ മാസ്റ്റര്‍ (കണ്ണൂര്‍), വി.കെ. സനോജ് (കണ്ണൂര്‍), വി. വസീഫ് (കോഴിക്കോട്), കെ. ശാന്തകുമാരി (പാലക്കാട്), ആര്‍. ബിന്ദു (തൃശ്ശൂർ), വസീഫ് (കോഴിക്കോട്), കെ. ശാന്തകുമാരി (പാലക്കാട്), ആര്‍. ബിന്ദു (തൃശ്ശൂര്‍), എം. അനില്‍കുമാര്‍ (എറണാകുളം), കെ. പ്രസാദ് (ആലപ്പുഴ), ബി.ആര്‍. രഘുനാഥ് (കോട്ടയം), ഡി.കെ. മുരളി (തിരുവനന്തപുരം), എം. രാജഗോപാല്‍ (കാസര്‍ഗോഡ്), കെ റഫീഖ് (വയനാട്), എം. മെഹബൂബ് (കോഴിക്കോട്), വി.പി. അനില്‍ (മലപ്പുറം), കെ.വി. അബ്ദുള്‍ ഖാദർ (തൃശ്ശൂര്‍), ബിജു കണ്ടക്കൈ (കണ്ണൂര്‍), ജോണ്‍ ബ്രിട്ടാസ് (കണ്ണൂര്‍) എന്നിവരാണ് സംസ്ഥാനസമിതിയിലെത്തിയ പുതുമുഖങ്ങൾ.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് എ കെ ബാലന്‍, പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, കെ വരദരാജന്‍, എം കെ കണ്ണന്‍, ബേബി ജോണ്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവരെ ഒഴിവാക്കി. കണ്ണൂരിലേയും എറണാകുളത്തേയും ജില്ലാ സെക്രട്ടറിമാരേയും മാറ്റാന്‍ സാദ്ധ്യതയുണ്ട്. കണ്ണൂരില്‍ ടി വി രാജേഷും എറണാകുളത്ത് പി. ആര്‍ മുരളീധരനും ജില്ലാ സെക്രട്ടറിമാരായേക്കും.

പി ശ്രീരാമകൃഷ്ണനെ ആരോഗ്യപരമായ കാരണങ്ങളാലാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. കെ എച്ച് ബാബു ജാനെ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. അദ്ദേഹം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാകും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാൾ അതിർത്തി വഴി ഇന്ത്യയിൽ; 2 ഡോക്‌ടർമാർ അറസ്റ്റിൽ

രൂപൈദിഹ : നേപ്പാളിലെ ബഹ്‌റൈച്ച് ജില്ല അതിർത്തി പ്രദേശമായ റുപൈദിഹ വഴി...

ജമ്മുവിൽ മയക്കുമരുന്ന് സംഘം പിടിയിൽ, പിന്നിൽ പാക് ബന്ധം ;15 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ശ്രീനഗർ : ജമ്മുകശ്മീരിൽ പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന് റാക്കറ്റ്...

പി എം ശ്രീ ; സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ...