പഹൽഗാം ഭീകരർക്ക് അഭയം നൽകിയ രണ്ട് പേരെ പിടികൂടി എൻഐഎ ; മൂന്ന് ലഷ്കർ ഇ-തൊയ്ബ ഭീകരരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ട്

Date:

ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി രണ്ടു പേരെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ).  പഹൽഗാമിൽ അക്രമികൾക്ക് അഭയവും ലോജിസ്റ്റിക്കൽ പിന്തുണയും നൽകിയതിനാണ് അറസ്റ്റ് എന്ന് എൻഐഎ അറിയിച്ചു. പർവൈസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ 22 ന് 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ട ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് തീവ്രവാദികളുടെ പേരുകളും ഇവർ വെളിപ്പെടുത്തിയതായാണ് വിവരം.

“പഹൽഗാം ഭീകരാക്രമണ കേസിൽ ഒരു പ്രധാന വഴിത്തിരിവാണുണ്ടായിരിക്കുന്നത്. 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ മരണത്തിനും 16 പേരുടെ ഗുരുതരമായ പരിക്കിനും കാരണമായ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ തീവ്രവാദികൾക്ക് അഭയം നൽകിയതിന് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അറസ്റ്റ് ചെയ്തു,” എൻ‌ഐ‌എ പ്രസ്താവനയിൽ പറഞ്ഞു.

“പഹൽഗാമിലെ ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാമിലെ ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തർ എന്നീ രണ്ട് പേർ ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ആയുധധാരികളായ ഭീകരരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്, കൂടാതെ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള പാക്കിസ്ഥാൻ പൗരന്മാരാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്,” പ്രസ്താവന തുടർന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഷെയ്ൻ നിഗത്തിന്റെ ‘ഹാൽ’ വിവാദം ; സിനിമ കാണാൻ ഹൈക്കോടതി

കൊച്ചി : ഷെയ്ന്‍ നിഗം നായകനായ 'ഹാല്‍' എന്ന സിനിമ ഹൈക്കോടതി...

ഹിജാബ് വിവാദം: സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഇഒ ഉത്തരവിന് സ്റ്റേ ഇല്ല

കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയതിന്റെ...

ശബരിമല സ്വർണ്ണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ച കസ്റ്റഡിയിൽ വിട്ടു; തെളിവെടുപ്പ് ഉടനുണ്ടാകും

റാന്നി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ പിടിയിലായ...

ജി സുധാകരന് എതിരായ പാർട്ടി രേഖ പുറത്തായ സംഭവം: അന്വേഷണം ആരംഭിച്ച് സി പി എം

ആലപ്പുഴ : സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരന് എതിരായ പാർട്ടി...