വീണ്ടും നിപ മരണം; 14 കാരന് ഹൃദയാഘാതം സംഭവിച്ചത് ആന്റിബോഡി കൊടുക്കുന്നതിന് തൊട്ടുമുമ്പ്

Date:

കോഴിക്കോട് : നിപ ബാധിച്ച കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യുവിലേക്ക് മാറ്റിയ പാണ്ടിക്കാട് സ്വദേശിയായ
14 കാരൻ മരണത്തിന് കീഴടങ്ങി. കുട്ടിയെ രക്ഷിക്കാനായി ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി മരുന്നും പുണെയിൽ നിന്ന് പ്രതിരോധ വാക്സിനും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടുമുമ്പാണ് ഹൃദയാഘാതമുണ്ടായത്. കോഴിക്കോട് വൈറോളജി ലാബിലും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്.

ഇന്നലെ രാവിലെയാണ് നിപ രോഗം സംശയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ സാമ്പിള്‍ പരിശോധിച്ചത്. എന്‍ഐവി പൂനയില്‍ നിന്നുള്ള പരിശോധനാ ഫലം വരുന്നത് കാക്കാതെ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സയും മറ്റ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയെ അസ്ഥാനത്താക്കിയായിരുന്നു ഇന്ന് രാവിലെ 11.30 ന് കുട്ടിയുടെ പെട്ടെന്നുള്ള മരണം. മലപ്പുറം പാണ്ടിക്കടവ് സ്വദേശിയായ പതിനാലുകാരന്റെ സംസ്കാരം പ്രോട്ടോക്കോൾ പ്രകാരം നടത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നടി ആക്രമിക്കപ്പെട്ട കേസില്‍ പൾസർ സുനി അടക്കം 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, 50,000 രൂപ പിഴ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍നടി ആക്രമിക്കപ്പെട്ട കേസില്‍ 6 പ്രതികൾക്കും 20...

വൈഭവിൻ്റെ വൈഭവം വീണ്ടും! ; ബൗണ്ടറികളും സിക്സറുകളും പറന്ന ബാറ്റിൽ നിന്ന് 56 പന്തിൽ സെഞ്ചുറി

ദുബൈ : ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി തൻ്റെ വൈഭവം ഒരിക്കൽ...

രാഹുൽ മാങ്കൂട്ടത്തിൽ മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടാകുന്നു ; പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ

പാലക്കാട് : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയോട് പാലക്കാട് താമസിക്കുന്ന...