നിപ പ്രതിരോധം : മലപ്പുറം മാതൃക ; പരിശോധന ഫലങ്ങൾ നെഗറ്റിവ് ആകുമ്പോഴും രോഗ വ്യാപനം തടയുന്നതിൽ ശക്തമായ ഇടപെടൽ

Date:

മലപ്പുറം : നിപ പ്രതിരോധം തീർക്കുന്നതിൽ മലപ്പുറം മാതൃകയാവുകയാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉളളവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാകുമ്പോഴും മറുഭാഗത്ത് രോഗ വ്യാപനം തടയുന്നതിനും മറ്റൊരാൾക്ക് രോഗമില്ല എന്ന് ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു. ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമിലെ ആരോഗ്യ പ്രവർത്തകരാണ് ഈ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്. മലപ്പുറം റസ്റ്റ് ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ കർമ്മനിരതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

ബുധനാഴ്ച പുറത്തു വന്ന 16 നിപ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഇവരെല്ലാം ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. ഇതുവരെ ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി 12 പേരെയാണ് സെക്കന്ററി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

സമ്പർക്ക പട്ടിക തയ്യാറാക്കി അതിൽ ഉൾപ്പെട്ടവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ സമാന്തരമായി മറ്റൊരു പ്രവർത്തനം കൂടി ഇവിടെ നടക്കുന്നുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ വീട് വീടാന്തരം കയറി പനി സർവൈലൻസ് നടത്തുകയും അസ്വാഭാവികമായി എന്തെങ്കിലും ഈ പ്രദേശങ്ങളിൽ നടന്നിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ പനി സര്‍വേ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വേ നടത്തിയത്. ഇന്നത്തോടെ എല്ലാ വീട്ടുകളിലും സര്‍വേ പൂര്‍ത്തിയാക്കാനാവും. 224 പേര്‍ക്ക് ഇന്നലെ മാനസിക പിന്തുണയ്ക്കായി കൗണ്‍സലിങ് നല്‍കി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വളർത്തു മൃഗങ്ങളുടെ സാമ്പിളുകളും എടുക്കുന്നുണ്ട്.

നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ മൂന്ന് ദിവസം മുൻപാണ് മരണപ്പെട്ടത്. സമ്പർക്കപ്പട്ടികയിൽ ഹൈ റിസ്ക്ക് കാറ്റഗറിയിൽ പെടുത്തി പ്രത്യേക വാർഡിൽ അഡ്മിറ്റ് ചെയ്തിരുന്ന, നിപ ബാധിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുവിൻ്റെയും പരിശോധനഫലവും നെഗറ്റീവ് ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...