സിനിമാ പണിമുടക്ക് ഇല്ല ; ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി

Date:

തിരുവനന്തപുരം : ഫിലിം ചേംബർ പ്രഖ്യാപിച്ച പണിമുടക്ക് ഉപേക്ഷിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലാണ് ധാരണ. ആവശ്യങ്ങൾ പരിഗണിക്കാമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഉറപ്പിലാണ് തീരുമാനം.

വിനോദ നികുതിയും, ജിഎസ്ടിയും ഒരുമിച്ച് കേരളത്തിൽ ഈടാക്കുന്നുണ്ട്. അതിൽ ഒന്ന് ഒഴിവാക്കി തരണം എന്നാണ് നിർമ്മാതാക്കളുടെ ഒരു ആവശ്യം. കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ഇത്തരത്തിൽ ഇരട്ട നികുതി എന്ന് നിർമ്മാതാക്കൾ മന്ത്രിയെ അറിയിച്ചു. ഇതിൽ ധനവകുപ്പുമായി സംസാരിക്കണമെന്ന് മന്ത്രി ഭാരവാഹികളെ അറിയിച്ചു.

വിനോദ നികുതിയുടെ ഒരു ഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് തദ്ദേശ വകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യണം. ഷൂട്ടിംഗ് അനുമതികളുമായി ബന്ധപ്പെട്ട് വനം വകുപ്പുമായി ചർച്ച നടത്തണം. അങ്ങനെ വിവിധ വകുപ്പുകളുമായി സംസാരിച്ച്, കാര്യങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ വിശദമായ മാർഗ്ഗരേഖ പുറത്തിറക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ; സുപ്രീംകോടതിയിലെ ഹര്‍ജി പിൻവലിച്ച് എം സ്വരാജ്

കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. ബാബുവിന്റെ...

കോൺഗ്രസിന് കോഴിക്കോട്ടും തിരിച്ചടി ; വി എം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല, മത്സരിക്കാൻ സാധിക്കില്ല

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി സംവിധായകൻ വി.എം.വിനുവിന്റെ പേരും...

അന്തർ സംസ്ഥാന റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ കെഎസ്ആർടിസി; ‘ഡൈനാമിക് പ്രൈസിങി’ന് അനുമതി

തിരുവനന്തപുരം : ബെംഗളൂരു ഉൾപ്പെടെയുള്ള അന്തർസംസ്ഥാന റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാനൊരുങ്ങി...

ബംഗ്ലാദേശ് കലാപം: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ധാക്കയിലെ...