Thursday, January 29, 2026

‘ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന ഇനി വേണ്ട’: ഹൈക്കോടതി

Date:

കൊച്ചി : ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന തടഞ്ഞ് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ കൂപ്പണ്‍ എടുത്ത് വേണം നെയ്യഭിഷേകം നടത്താനെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. സഹശാന്തിമാര്‍ പണം വാങ്ങി നെയ്യ് വില്‍പ്പന നടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ.

100 രൂപയ്ക്ക് സഹശാന്തിമാര്‍ നെയ്യ് വില്‍പ്പന നടത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ കമ്മീഷണറാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ശബരിമലയില്‍ നിന്ന് നല്‍കുന്ന തേന്‍ എഫ്എസ്എസ്‌ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവയാകണമെന്നും ഇത് നിര്‍ബന്ധമാണെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്ന് ഇത്തരം പ്രസാദങ്ങള്‍ അലക്ഷ്യമായി പായ്ക്ക് ചെയ്ത് നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അഭിഷേകത്തിന് ശേഷം ദേവസ്വം ബോര്‍ഡ് നെയ്യ് വില്‍പ്പന നടത്താറുണ്ട്. ഇതിന് പുറമേയാണ് മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന. ഇത് തെറ്റായ നടപടിയാണെന്നും നിയമ വിരുദ്ധമാണെന്നുമായിരുന്നു സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇവരുടെ കൈവശമുള്ള മുഴുവന്‍ നെയ്യും യഥാസമയം ദേവസ്വത്തിന് കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കട്ടപ്പന-തേനി തുരങ്കപാത: സാദ്ധ്യതാപഠനം നടത്താൻ 10 കോടി; വിഴിഞ്ഞം-ചവറ-കൊച്ചി റെയർ എർത്ത് ഇടനാഴി സ്ഥാപിക്കാൻ 10 കോടി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ...

സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി, ക്ഷേമപെൻഷന് 14,500 കോടി; ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടി

തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച...

സംസ്ഥാനത്ത് ഇനി ബിരുദ പഠനവും സൗജന്യം –  ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം വിദ്യാഭ്യാസരംഗത്ത് പുതുചരിത്രം!

തിരുവനന്തപുരം : കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പുതുചരിത്രം രചിച്ച് സംസ്ഥാന ബജറ്റ്....