Wednesday, March 18, 2026

‘നോര്‍ക്ക കെയര്‍’: പ്രവാസികൾക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി; മാതൃകയായി കേരളം

Date:

കൊച്ചി :  പ്രവാസി കേരളീയർക്കായി സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയൊരുക്കി നോർക്ക-റൂട്ട്‌സ്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസി മലയാളികൾക്കായുള്ള കേരള സംസ്ഥാന ക്ഷേമ ഏജൻസിയായ നോർക്ക-റൂട്ട്‌സ് നടപ്പിലാക്കുന്ന പദ്ധതി ‘നോർക്ക-കെയർ’ എന്ന പേരിൽ അറിയപ്പെടും. ഏറെകാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. സെപ്റ്റംബർ 22 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി മലയാളികൾക്ക് മാത്രമായി ഈ സവിശേഷ പദ്ധതി നടപ്പിലാക്കുമെന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ വാർത്താ സമ്മേളത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 16,000 ആശുപത്രികളിലൂടെ പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ക്യാഷ്‌ലെസ്സ് ചികിത്സ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും ശ്രീരാമകൃഷ്ണൻ അറിയിച്ചു. നോർക്ക ഐഡി കാർഡ് ഉള്ളവർക്ക് ഇതിൽ ചേരാൻ കഴിയുമെന്ന് പറഞ്ഞു.

‘നോർക്ക കെയർ’ പദ്ധതി പ്രകാരം പ്രവാസി മലയാളികൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
പ്രായപരിധി നിയന്ത്രണങ്ങളോ മെഡിക്കൽ പരിശോധനകളോ ഇല്ലാതെ നോർക്ക കെയറിൽ ചേരാമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ നോർക്ക കെയർ മൊബൈൽ ആപ്ലിക്കേഷനുകൾ പുറത്തിറക്കും. ആഗോള രജിസ്ട്രേഷൻ ഡ്രൈവ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെ നടക്കും. കേരള പിറവി ദിനമായ നവംബർ 1 മുതൽ രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് നോർക്ക കെയർ പദ്ധതിയുടെ ആനുകൂല്യം ലഭ്യമായി തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ; പിന്തുണക്കില്ലെന്ന് ഡിസിസി, പ്രതിഷേധം കടുത്തേക്കും

കാസർഗോഡ് : സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ കാസർഗോഡ് ഡിസിസിക്ക്  അതൃപ്തി....

കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് വിഡി സതീശൻ ; കൊച്ചി സീറ്റിനായി സതീശനും കെ സി വേണുപോപാലും തർക്കത്തോടു തർക്കം !

കൊച്ചി:കോൺഗ്രസില്‍ അസ്വാരസ്യങ്ങളിലെന്നും സീറ്റിനായി തര്‍ക്കമില്ലെന്നും വി ഡി സതീശൻ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും...

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: ഡിസിസിയിൽ കൂട്ടരാജി, കണ്ണീരണിഞ്ഞ് സജി ജോസഫ്, സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസിൽ രാജി തുടരുന്നു. ജി സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൻ്റെ...

മത്സരിക്കാനുറച്ച് കെ. സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല

ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾക്ക് വഴങ്ങാതെ കെ സുധാകരൻ. മത്സരിക്കാൻ...