‘ഇനി ഞാന്‍ വീഗന്‍’; മകളുടെ പ്രേരണയിൽ പാലും തേനുമെല്ലാം ഉപേക്ഷിച്ച് ചീഫ് ജസ്റ്റിസ്

Date:

ന്യൂഡല്‍ഹി: മകളുടെ പ്രേരണയില്‍ താന്‍ വീഗന്‍ ആയി മാറിയതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ‘ക്രൂരതയില്ലാത്ത ജീവിതം’ നയിക്കാന്‍ മകള്‍ തന്നോട് ആവശ്യപ്പെട്ടതായും അതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. താനോ ഭാര്യയോ പട്ട്, തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഒന്നും വാങ്ങാറില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു.

‘എനിക്ക് ഭിന്നശേഷിയുള്ള രണ്ട് പെണ്‍മക്കളുണ്ട്. ഞാന്‍ എന്ത് ചെയ്താലും അവര്‍ എനിക്ക് പ്രചോദനം നല്‍കും. ക്രൂരതയില്ലാത്ത ജീവിതം നയിക്കണമെന്ന് എന്റെ മകള്‍ പറഞ്ഞതിനാലാണ് ഞാന്‍ അടുത്തിടെ സസ്യാഹാരിയായത്,’ -അദ്ദേഹം പറഞ്ഞു.

ആദ്യം പാലുല്‍പ്പന്നങ്ങളും തേനും ഉപേക്ഷിച്ചാണ് തികച്ചും സസ്യാഹാരമായ ഭക്ഷണക്രമം സ്വീകരിച്ചത്. എന്നാല്‍ അത് മാത്രം പോരെന്നും ക്രൂരതയുടെ ഉല്‍പ്പന്നമായ ഒന്നും ധരിക്കാന്‍ പാടില്ലെന്നും മക്കള്‍ പറഞ്ഞു. അങ്ങനെയാണ് അതും ഉപേക്ഷിച്ചതെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ പട്ട് ഉല്‍പന്നങ്ങളോ പുതിയ തുകല്‍ ഉല്‍പ്പന്നങ്ങളോ ഒന്നും വാങ്ങാറില്ല. എന്റെ ഭാര്യ പട്ട് അല്ലെങ്കില്‍ തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഒന്നും വാങ്ങില്ല. നമുക്കുള്ളതെല്ലാം വലിച്ചെറിയാന്‍ കഴിയില്ല. പക്ഷേ കുറഞ്ഞപക്ഷം ഇത് കൂടുതല്‍ സസ്യാഹാരിയായ ജീവിതശൈലിയിലേക്കുള്ള ആദ്യപടിയാണ്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി ഹൈക്കോടതി കാമ്പസിലെ സാഗര്‍ രത്ന റസ്റ്റോറന്റ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനവും കോടതിയുടെ ഡിജിറ്റല്‍ ലോ റിപ്പോര്‍ട്ടുകളുടെ ലോഞ്ചിങ്ങും നടക്കുന്നതിനിടെയാണ് ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ; സുപ്രീംകോടതിയിലെ ഹര്‍ജി പിൻവലിച്ച് എം സ്വരാജ്

കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. ബാബുവിന്റെ...

കോൺഗ്രസിന് കോഴിക്കോട്ടും തിരിച്ചടി ; വി എം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല, മത്സരിക്കാൻ സാധിക്കില്ല

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി സംവിധായകൻ വി.എം.വിനുവിന്റെ പേരും...

അന്തർ സംസ്ഥാന റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ കെഎസ്ആർടിസി; ‘ഡൈനാമിക് പ്രൈസിങി’ന് അനുമതി

തിരുവനന്തപുരം : ബെംഗളൂരു ഉൾപ്പെടെയുള്ള അന്തർസംസ്ഥാന റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാനൊരുങ്ങി...

ബംഗ്ലാദേശ് കലാപം: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ധാക്കയിലെ...