വയനാട്ടിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പിൻ്റെ ഓണക്കിറ്റ്

Date:

കൽപ്പറ്റ: വയനാട്ടിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുന്നു. കഴിഞ്ഞ വർഷം മുതലാണ് സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആദ്യമായി പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കി തുടങ്ങിയത്. നിലവില്‍ നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് കൂടി ഒരുക്കുന്നത്. പായസം കിറ്റ്, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല തുടങ്ങിയ ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.

വയനാട് ജില്ലയിലെ സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെ പരിശോധനകളും ചികിത്സയും മികച്ച രീതിയിലാണ് നടന്നു കൊണ്ടിരിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,20,000 അരിവാള്‍ രോഗ പരിശോധനകള്‍ വയനാടിന്റെ എല്ലാ ഭാഗങ്ങളിലുമായി നടത്തുകയും അതില്‍ നിന്നും കണ്ടെത്തിയ 58 പുതിയ രോഗികള്‍ക്കുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ മാസവും 2.5 കിലോഗ്രാം പയറുവര്‍ഗ്ഗങ്ങള്‍ അടങ്ങിയ പോഷകാഹാര കിറ്റ് എല്ലാ രോഗികള്‍ക്കും എത്തിച്ചു നൽകുന്നുണ്ട്.

സിക്കിള്‍സെല്‍ ചികിത്സയ്ക്ക് നൂതന സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍ സെല്‍ രോഗികള്‍ക്കുള്ള സഹായവുമായി നടപ്പിലാക്കിയതാണ് ആശാധാര പദ്ധതി. ആശാധാരയ്ക്ക് പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശീലനം നേടിയ ഫിസിഷ്യന്‍മാരുടേയും സ്റ്റാഫ് നഴ്‌സുമാരുടേയും സേവനം ലഭ്യമാണ്. മാനന്തവാടി ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് സജ്ജമാക്കിയതിനോടൊപ്പം രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് എത്തിക്കാൻ 108 ആംബുലന്‍സ് സേവനവും തയ്യാറാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച : എസ്ഐടിക്ക് മൊഴി നൽകി തന്ത്രിമാര്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും മൊഴി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ മൊഴി നൽകി തന്ത്രിമാര്‍. തിരുവനന്തപുരം ഇഞ്ചക്കലിലെ...

സെൻയാർ ചുഴലിക്കാറ്റ് ശക്തമായേക്കാമെന്ന മുന്നറിയിപ്പ് : തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴ സാദ്ധ്യത

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്ക് ഭാഗങ്ങളിലും...