Thursday, February 5, 2026

പ്രതിപക്ഷ പ്രതിഷേധവും കയ്യാങ്കളിയും: ഇന്നത്തേക്ക് പിരിഞ്ഞ് നിയമസഭ

Date:

തിരുവനന്തപുരം: നിയമസഭയിൽ ഉടലെടുത്ത കയ്യാങ്കളിയിലും പ്രതിപക്ഷ പ്രതിഷേധത്തിലും ഇന്നത്തേക്ക് പിരിഞ്ഞ് നിയമസഭ. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിൽ കയറി. ബഹളം നിയന്ത്രിക്കാനാവാതെ സഭ പിരിയാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.

നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം തുടര്‍ന്ന് ചോദ്യോത്തരവേള ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളെന്നും അതിനാലാണ് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്നുമാണ് സ്പീക്കര്‍ നൽകിയ മറുപടി. ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയില്‍ മറുപടി പറയും വരെ പ്രതികരണമോ പ്രചാരണമോ പാടില്ലെന്ന നിയമസഭാ ചട്ടവും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയുമാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. ഇതിനിടെ മുഖ്യമന്ത്രി മറുപടിപ്രസംഗം തുടർന്നു. അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പി.ആർ.വിവാദവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മതിയായ കാരണമില്ലാതെ ഭർത്താവിന്റെ വീട് വിട്ടുപോയാൽ ഭാര്യ ജീവനാംശത്തിന് അർഹതയല്ല: ഹൈക്കോടതി

ബിലാസ്പൂർ : മതിയായതും ന്യായമായതുമായ കാരണങ്ങളില്ലാതെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കാൻ...

വാഷിംഗ്ടൺ പോസ്റ്റിൽ വൻ പിരിച്ചുവിടൽ നടപടി; ശശി തരൂരിൻ്റെ മകൻ ഇഷാൻ തരൂരിനും ജോലി പോയി

വാഷിംഗ്ടൺ : മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ മാധ്യമസ്ഥാപനങ്ങളിലൊന്നായ...

ഗാസിയാബാദ് കൂട്ടആത്മഹത്യ: പെൺകുട്ടികൾ ജീവിച്ചത് ‘കൊറിയൻ’ ലോകത്ത് ! ; ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ലെന്ന് പോലീസ്

ഗാസിയാബാദ് : ഗാസിയാബാദിൽ ബുധനാഴ്ച പുലർച്ചെ ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാരുടെ...

കേരളത്തിൽ വിദ്യാഭ്യാസമുള്ള യുവാക്കൾ ജാതി വിവാഹസൈറ്റുകൾ ഉപയോഗിക്കുന്നത് വിരോധാഭാസം : എം.എ. ബേബി

കോഴിക്കോട് : ജാതിയില്ലാ വിളംബരം നടന്ന കേരളത്തിൽ ഇന്ന് വിദ്യാഭ്യാസമുള്ള യുവാക്കൾ...