ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം : ഹൈക്കോടതിയുടെകോടതിയലക്ഷ്യ നടപടിയിൽ ഉദ്യോഗസ്ഥർ സുപ്രീം കോടതിയിൽ

Date:

ന്യൂഡൽഹി:ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്ക വിഷയത്തിൽ കേരളാ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ ഉത്തരവിനെതിരെ വിമർശനവുമായി സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥർ സുപ്രീം കോടതിയിൽ. ഇല്ലാത്ത അധികാരം ഉപയോഗിച്ച് പള്ളിഭരണം ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിടുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

മുൻ ചീഫ് സെക്രട്ടറി ഡോ.വി.വേണു, പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് തുടങ്ങി ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്ക വിഷയത്തിൽ ഉൾപ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് കേരളാ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

ഓർത്തോഡോക്സ് പക്ഷം നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിച്ചാണ് ഈ ഉത്തരവ് ഹൈക്കോടതി പുറത്ത് ഇറക്കിയത്. എന്നാൽ, കോടതിയലക്ഷ്യ ഹർജികൾ പരിഗണിച്ച് ഇത്തരമൊരു ഉത്തരവ് നൽകാൻ ഹൈക്കോടതികൾക്ക് അധികാരമില്ലെന്ന് സ്റ്റാന്റിംഗ് കോൺസൽ സി.കെ.ശശി ഫയൽ ചെയ്ത ഉദ്യോഗസ്ഥരുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹൈക്കോടതിയിൽ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിൽ പള്ളികൾ സർക്കാർ ഉദ്യോഗസ്ഥർ ഏറ്റെടുക്കണമെന്ന ആവശ്യം ഓർത്തോഡോക്സ് പക്ഷം ഉന്നയിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുൻ ചീഫ് സെക്രട്ടറി ഡോ.വി. വേണു, പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഐ.ജി. സെൻട്രൽ സോൺ നീരജ് കുമാർ ഗുപ്ത, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്. കെ.ഉമേഷ് കുമാർ, എറണാകുളം റൂറൽ എസ്.പി വിവേക് കുമാർ, പാലക്കാട് കളക്ടർ എസ്. ചിത്ര, പാലക്കാട് എസ്.പി. ആർ.ആനന്ദ് തുടങ്ങി വലിയൊരു ഉദ്യോഗസ്ഥ നിരയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തർക്കത്തിലുള്ള പള്ളികൾ ഏറ്റെടുക്കാൻ ഓർത്തോഡോക്സ് സഭയ്ക്ക് മതിയായ പോലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് തങ്ങൾ പാലിച്ചിട്ടുണ്ടെന്നും അതിനാൽ കോടതിയലക്ഷ്യ പ്രവർത്തനം ഉണ്ടായിട്ടില്ലെന്നുമാണ് ഹർജിയിൽ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവെച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ രാജിവെച്ചു. കെപിസിസി...

ശബരിമല സ്വർണ്ണക്കവർച്ച: ഇഡിയുടെ ഹർജി ചീഫ് ജസ്റ്റിസിന് കൈമാറി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ചക്കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഇന്ത്യക്കാർക്ക് ഇനി മുതൽ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശനമില്ല ; ഈ മാസം 22 മുതൽ വിസരഹിത പ്രവേശനം അവസാനിക്കും

ന്യൂഡൽഹി : സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസരഹിത പ്രവേശനം...