കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് സി.പി.ഐ.എം പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ 16 പേരില്‍ 15 പേരും പുതുമുഖങ്ങൾ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒഴിവാക്കിയായത് മാധ്യമങ്ങൾ ഏറെ ചർച്ചയാക്കിയിരുന്നു. ദിവ്യ മത്സരിച്ചിരുന്ന കല്യാശേരി ഡിവിഷനില്‍ വി.വി. പവിത്രനാണ് സ്ഥാനാർത്ഥി. ഇതിൽ വിശദീകരണവുമായി പി പി ദിവ്യ തന്നെ രംഗത്തെത്തി. ഫേസ്ബു്ക്കിലാണ് ദിവ്യയുടെ വിശദീകരണം.
പി പി ദിവ്യയുടെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ –
സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു വ്യക്തി 3 തവണ മത്സരിക്കുന്നത് തന്നെ അപൂർവമാണെന്ന്. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ചുമതല വഹിച്ചു 15 വർഷം പൂർത്തിയാക്കി. സിപിഐഎം എനിക്ക് നൽകിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തിൽ മറ്റാർക്കും ലഭിച്ചിട്ടില്ല…ഇതൊക്കെ മറച്ചു വെച്ച് വാർത്ത ദാരിദ്ര്യം കാണിക്കാൻ ഓരോ വാർത്തയുമായി വന്നു കൊള്ളും… വേട്ട പട്ടികളുടെ ചിത്രം ലോഗോ ആക്കി സ്വീകരിക്കുന്നതാ ഈ മാധ്യമങ്ങൾക് നല്ലത്… തിരഞ്ഞെടുപ്പ് കഴിയും വരെയുള്ള എല്ലാ സ്ക്രിറ്റിപ്പിലും എന്നെ ഉൾപ്പെടുത്തുമായിരിക്കും…. പ്രതീക്ഷയോടെ….
.എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയയായതോടെയാണ് പി.പി. ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.ഐ.എം നീക്കിയത്.
