‘മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ല. പൊളിറ്റിക്കൽ സെക്രട്ടറിയുടെ കൈയ്യിലെത്തിയാൽ ഒരു ചുക്കും നടക്കില്ല. അതാണ് കാരണം.’ – പി. വി അൻവർ

Date:

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എഴുതി നൽകിയ പരാതിയുടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ പേരില്ലെന്ന് പി.വി.അൻവർ. അദ്ദേഹത്തിന്റെ പേര് പരാതിയിൽ ഇല്ലെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. പി.ശശിയുടെ പേര് ഉൾപ്പെടുത്തി പുതിയ പരാതി നൽകുമെന്നും അൻവർ കൂട്ടിച്ചേർത്തു. ‘‘നാട്ടുകാരോടെല്ലാം പറഞ്ഞ കൂട്ടത്തിൽ പാർട്ടി കേട്ടിട്ടുണ്ട്. പക്ഷേ, എഴുതി കൊടുത്ത പരാതിയിൽ പി.ശശിയുടെ പേരില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ശശിയുടെ പേരില്ല. അതു വിട്ടുപോയതല്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ശശിയുടെ പേരില്ല. അതു വിട്ടുപോയതല്ല. മുഖ്യമന്ത്രിക്ക് നൽകിയ അതേ പരാതിയാണ് പാർട്ടി സെക്രട്ടറിക്കും നൽകിയത്. സെക്രട്ടറി പറഞ്ഞത് വാസ്തവം.”

പരസ്യമായി ഞാൻ പറഞ്ഞത് പാർട്ടി സംവിധാനത്തിന് എതിരാണ്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലാണ് ഞാൻ അതു പറഞ്ഞത്. പാർലമെന്ററി യോഗം ഇനി അടുത്ത നിയമസഭ യോഗത്തിനു മുൻപ് മാത്രമേ നടക്കൂ. അതുവരെ കാത്തിരിക്കാനാവില്ല എന്നത് കൊണ്ടാണ് പരസ്യമായി ഇക്കാര്യങ്ങൾ പറ‌ഞ്ഞതും ഇരുവർക്കും പരാതി നൽകിയതും. മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ അദ്ദേഹം അതു നോക്കി പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറും. അതിൽ ഒരു ചുക്കും നടക്കില്ല എന്ന ഉറപ്പുള്ളതു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. അതിൽ എന്റെ പാർട്ടി പ്രവർത്തകർ എന്നോട് ക്ഷമിക്കുക.’’– പി.വി.അൻവർ പറഞ്ഞു.

ഇതിനിടെ, മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും നൽകിയ പരാതിയുടെ പകർപ്പും പി.വി.അൻവർ പുറത്തുവിട്ടിരുന്നു. എട്ടു പേജുള്ള പരാതിയുടെ പൂർണ്ണ രൂപം ഫെയ്സ്‌ബുക്ക് പേജിലുടെയാണ് പങ്കുവെച്ചത്. ‘‘കഴിഞ്ഞ ദിവസങ്ങളിൽ പൊതുസമൂഹത്തിന്റെ മുൻപാകെ ഞാൻ ഉന്നയിച്ച ആരോപണങ്ങളുടെയും സംഭവവികാസങ്ങളുടെയും ഉറവിടങ്ങളും സാക്ഷികളും പരാതിക്കാരും മലപ്പുറം ജില്ലയിൽ തന്നെ ആയിരുന്നതുകൊണ്ടും, ലഭിച്ച തെളിവുകളും അറിവുകളും ആയി ബന്ധപ്പെട്ട ആളുകൾ ജില്ലയുടെ പരിസരത്തുള്ളവർ ആയിരുന്നതിനാലും ജില്ലയിലെ 2 ദിവസത്തെ എന്റെ അസാന്നിധ്യം കാര്യങ്ങളെ ബാധിക്കും എന്നതിനാലുമാണ് അങ്ങയുടെ ഓഫിസിൽ നിന്നും പല തവണ അറിയിച്ചിട്ടും കഴിഞ്ഞ 3 ദിവസത്തിനിടയിൽ അങ്ങയെ നേരിൽ വന്ന് കണാൻ കഴിയാതെയിരുന്നത്. അങ്ങേയ്ക്ക് മേൽ സാഹചര്യം മനസ്സിലാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആയതിനാൽ ഈ കാര്യത്തിൽ വ്യക്തിപരമായി അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു’’– അൻവറിൻ്റെ പരാതി തുടങ്ങുന്നതിങ്ങനെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...