അത്യാസന്നഘട്ടത്തിലെ ഇൻഡിഗോ പൈലറ്റിന്റെ അഭ്യർത്ഥന തള്ളി പാക്കിസ്ഥാൻ ; വ്യോമാതിർത്തിയിൽ പ്രവേശിക്കാനായില്ല

Date:

[ Photo Courtesy : X ]

ശ്രീനഗർ : ആലിപ്പഴ വർഷത്തിനൊപ്പം ആകാശച്ചുഴിയിലും  പെട്ട് പരിക്കേറ്റ ഇൻഡിഗോ വിമാനം ശ്രനഗറിൽ അടിയന്തര ലാൻ്റിംഗ് നടത്താനായി പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുമതി തേടിയ പൈലറ്റിൻ്റെ rഅഭ്യർത്ഥന തള്ളി പാക്കിസ്ഥാൻ. ബുധനാഴ്ച ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്ന ഇൻഡിഗോയുടെ 6E 2142 വിമാനമാണ് ഇത്തരമൊരു അപകടാവസ്ഥ തരണം ചെയ്ത് സുരക്ഷിത ലാൻഡിങ് നടത്തിയത്.

മോശം കാലാവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാണ്  പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ  പൈലറ്റ് ലാഹോർ എടിസിയുമായി ബന്ധപ്പെട്ടത്. പക്ഷേ ലാഹോർ എടിസി അഭ്യർത്ഥന നിരസിച്ചു. ഇതുമൂലം വിമാനത്തിന് അതേ റൂട്ടിൽ തന്നെ പറക്കേണ്ടതായി വന്നു.

227 യാത്രക്കാരുമായി പറന്ന വിമാനം ആകാശച്ചുഴിയിൽ പെട്ട് ആടിയുലയുകയായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി ഉച്ചത്തിൽ നിലവിളിച്ചു. ഇത്തരം ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, യാത്രക്കാർക്ക് ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സമചിത്തത കൈവിടാതെ വിമാനം ഒടുവിൽ ശ്രീനഗർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ പൈലറ്റിനായി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

6E 2142 വിമാനത്തിന് യാത്രാമധ്യേ പെട്ടെന്ന് ആലിപ്പഴ വർഷവും മോശം കാലാവസ്ഥയും നേരിട്ടതായി ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ നിശ്ചിത മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ജീവനക്കാർ പ്രവർത്തിച്ചു, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരുടെ ക്ഷേമത്തിനും സുഖസൗകര്യങ്ങൾക്കും വിമാനത്താവള സംഘം മുൻഗണന നൽകിയതായും പ്രസ്താവനയിൽ തുടർന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രണ്ട് ദിവസം സ്കൂളിൽ എത്തിയില്ല; അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മർദ്ദിച്ച് പ്രിൻസിപ്പൽ; 3 പേർക്കെതിരെ കേസെടുത്ത് പോലീസ്

ബംഗളൂരു: രണ്ടുദിവസം സ്കൂളിൽ വരാത്തതിൻ്റെ പേരിൽ അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച്...

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിന് വൻസുരക്ഷ; 1500 പോലീസുകാർ, 50 കഴിഞ്ഞ വനിതാ പോലീസുകാർ

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വൻസുരക്ഷ....

അതിതീവ്ര മഴക്ക് സാദ്ധ്യത, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

ഇടുക്കി : സംസ്ഥാനത്ത് ബുധനാഴ്ച അതിതീവ്രമഴ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം...

ശബരിമല സ്വർണ്ണക്കവർച്ച: ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച്...