പാരീസ് ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

Date:

(Photo Courtesy : DD News/X)

പാരീസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് സ്വർണ്ണം. ആദ്യ ത്രോയിൽ തന്നെ 88.16 മീറ്ററാണ് നീരജ് ദൂരം കണ്ടെത്തിയത്. ജർമ്മനിയുടെ ജൂലിയൻ വെബ്ബർ 87.88 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തി. സീസണിലെ ഡയമണ്ട് ലീഗിൽ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്. സീസണിൽ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്.

ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ ഇന്ത്യൻ താരം പിന്നിട്ടിരുന്നു. 90.23 മീറ്റർ എറിഞ്ഞ നീരജ് ജർമ്മനിയുടെ ജൂലിയൻ വെബറിന് പിന്നിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. 2017-ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. ആദ്യ ത്രോയിൽ 88.16 മീറ്റർ എറിഞ്ഞ നീരജിന് രണ്ടാം ത്രോയിൽ 85.10 മീറ്ററെ കണ്ടെത്താനായുള്ളൂ.  തുടർന്നുള്ള മൂന്നു ത്രോകളും ഫൗളായി. അവസാന ശ്രമത്തിൽ 82.89 മീറ്റർ ദൂരം മാത്രമാണ് നീരജിന് കൈവരിക്കാനായത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഡ്നിയിൻ  ഇന്ത്യയ്ക്ക് ആശ്വാസ ജയം; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി, വിരാട് കോഹ്‌ലിയും തിളങ്ങി

സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ  മൂന്നാം ഏകദിനത്തിൽ തിളങ്ങി ഇന്ത്യ. .   9 വിക്കറ്റിനാണ് ഇന്ത്യൻ...

‘ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കില്ല’; സുരേന്ദ്രൻ്റെ പ്രസ്താവനയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ മറുപടി

തിരുവനന്തപുരം : ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ...