വ്യോമ നിരീക്ഷണം, ശേഷം റോഡ് മാർഗം പ്രധാനമന്ത്രി ചൂരൽമലയിൽ; ദുരന്തത്തെ അതിജീവിച്ചവരെ നേരിൽ കാണും

Date:

[ Photo Courtesy : ANI/X]

കൽപറ്റ: വയനാട് ദുരന്തബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൽപറ്റയിൽ നിന്നും ചൂരൽമലയിലേക്ക് റോഡ് മാർഗം യാത്ര തിരിച്ചു. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല–പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. ശേഷം കൽപറ്റ ഹെലിപാഡിലെത്തിയ പ്രധാനമന്ത്രി ചൂരൽമലയുടെ ദൈന്യത നേരിട്ടറിയാൻ
കാർ മാർഗ്ഗം അങ്ങോട്ടേക്ക് യാത്രതിരിക്കുകയായിരുന്നു. ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ടായിരുന്നു.

ദുരന്തത്തെ അതിജീവിച്ച് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി നേരിൽ കാണും. മേപ്പാടി ആശുപത്രിയിൽ കഴിയുന്ന അരുൺ, അനിൽ, എട്ടുവയസുകാരി അവന്തിക, ഒഡിഷ സ്വദേശി സുഹൃതി എന്നിവരെയാണ് മോദി സന്ദർശിക്കുന്നത്. ചെളിക്കൂനയിൽ അകപ്പെട്ട് മണിക്കൂറുകൾക്കുശേഷം രക്ഷാപ്രവർത്തകർ രക്ഷിച്ചയാളാണ് അരുൺ, നട്ടെല്ലിനു പരുക്കേറ്റ് ചികിത്സയിലാണ് അനിൽ. 

മൂന്നു മണിക്കൂറാണ് മോദിയുടെ സന്ദർശന സമയം. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിനു 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പ്രധാനമന്ത്രി എത്തുന്നതിനാൽ തന്നെ സുരക്ഷ കാരണങ്ങൾ കണക്കിലെടുത്ത് ദുരന്ത മേഖലയിൽ തിരച്ചിൽ ഉണ്ടായിരിക്കില്ല. താമരശേരി ചുരത്തിലും വയനാടിൻ്റെ വിവിധ ഭാഗങ്ങളിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ....

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...