സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ പോലീസ്: വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും, ആവശ്യമെങ്കിൽ കേസെടുക്കും

Date:

തിരുവനന്തപുരം : സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ കേരള പോലീസ്. എസ്പിജി സംഘങ്ങളാകും സ്കൂളുകളിൽ പെട്ടികൾ സ്ഥാപിക്കുക. എല്ലാ ആഴ്ചയും പെട്ടി തുറന്ന് പരാതികൾ പോലീസ് പരിശോധിക്കും. ഗുരുതരമായ പരാതികളിൽ കേസെടുക്കുകയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്യും. ഓരോ സ്റ്റേഷനിലും ഉദ്യോഗസ്ഥന് ചുമതല നൽകും. സ്കൂൾ അധികൃതരുടെ സാന്നിദ്ധ്യത്തിലാവും പുതിയ നടപടി. പരിഹരിക്കാവുന്ന പരാതികൾ സ്കൂളിൽ തന്നെ പരിഹരിക്കും. വിദ്യാർത്ഥികൾ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

ലഹരിക്കെതിരായ പരാതികൾ ഉൾപ്പെടെ കർശന നടപടി എടുക്കാനാണ് പുതിയ തീരുമാനം. കാലാവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാൻ സംസ്‌ഥാനം സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ജൂൺ രണ്ടിന് സ്കൂൾ തുറക്കുമ്പോൾ 44 ലക്ഷത്തിലധികം വിദ്യാർഥികളെയാണ് പുതുതായി പ്രതീക്ഷിക്കുന്നത്. 100000ത്തിലധികം അധ്യാപകരും ഉണ്ടാകും. പാഠപുസ്തകങ്ങൾക്ക് അപ്പുറത്ത് സാമൂഹിക വിഷയങ്ങളും, വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകൾ നൽകാനും അദ്ധ്യയനവർഷം മുതൽ തീരുമാനമുണ്ട്.

കാലവർഷ കാലത്ത് അപകടങ്ങൾ മുന്നിൽകണ്ട് എല്ലാവർഷത്തെയും പോലെ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പാക്കും. സ്കൂൾ ബസ്സുകൾക്കും ഫിറ്റ്നസ് നിർബ്ബന്ധം. സ്കൂൾ ബസ് ഡ്രൈവർമാരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ വെരിഫിക്കേഷൻ എന്നിവയും ഉറപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എറണാകുളം – ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ; യാത്രാസമയം 8.40 മണിക്കൂര്‍ 

കൊച്ചി:  എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്...

തലസ്ഥാന നഗരിയിലും മെട്രോ റെയില്‍ വരുന്നു; ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം : തിരുവനന്തപുരത്തും ഇനി താമസമില്ലാതെ മെട്രോ ഓടും. മെട്രോ റെയില്‍...

‘സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും മതനിരപേക്ഷ സ്വാഗതഗാനം’; അഭിപ്രായം ആരാഞ്ഞ് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം...

മുസ്ലീം സമുദായത്തെ കൂടെ നിർത്താൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് കൂടെ നിർത്താനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം....