രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 11 പേര്‍ പുരസ്‌കാരത്തിന് അർഹരായി

Date:

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോൾ കേരളത്തില്‍ നിന്ന് 11 പേര്‍ പുരസ്‌കാര ജേതാക്കളായി. രാജ്യത്താകെ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനും 758 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുമായി ആകെ 1090 പേര്‍ക്കാണ് പുരസ്‌കാരം.

പോലീസ് സേനയില്‍ 89 അവാര്‍ഡുകളാണ് ഇത്തവണയുള്ളത്. അഗ്‌നിരക്ഷാ സേനയ്ക്ക് അഞ്ചും സിവില്‍ ഡിഫന്‍സ് & ഹോം ഗാര്‍ഡ് സര്‍വ്വീസിന് മൂന്നും കറക്ഷണല്‍ സര്‍വ്വീസിന് രണ്ടും അവാര്‍ഡുകൾ പ്രഖ്യാപിച്ചതിലുണ്ട്.

കേരളത്തില്‍ നിന്ന് പുരസ്ക്കാരത്തിന് അർഹരായവരിൽ എസ്.പി അജിത് വിജയന് വിശിഷ്ടസേവനത്തിനുള്ള മെഡല്‍ ലഭിക്കും. മറ്റ് പത്ത് പേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് അർഹരായി. ജേതാക്കൾക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാഷ്ട്രപതി മെഡല്‍ സമ്മാനിക്കും.

കേരളത്തിലെ പുരസ്‌കാര ജേതാക്കള്‍

ശ്യാംകുമാര്‍ വാസുദേവന്‍ പിള്ള, പോലീസ് സൂപ്രണ്ട് രമേഷ് കുമാര്‍ പരമേശ്വര കുറുപ്പ് നാരായണക്കുറുപ്പ്, പോലീസ് സൂപ്രണ്ട് പേരയില്‍ ബാലകൃഷ്ണന്‍ നായര്‍, അഡിഷണല്‍ പോലീസ് സൂപ്രണ്ട് പ്രവി ഇവി, അസിസ്റ്റന്റ് കമാന്‍ഡന്റ് പ്രേമന്‍ യു, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മോഹനകുമാര്‍ രാമകൃഷ്ണ പണിക്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സുരേഷ് ബാബു വാസുദേവന്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് രാമദാസ് ഇളയടത്ത് പുത്തന്‍വീട്ടില്‍, ഇന്‍സ്‌പെക്ടര്‍ എസ് എംടി സജിഷ കെ പി, ഹെഡ് കോണ്‍സ്റ്റബിള്‍, കേരളം എസ് എംടി ഷിനിലാല്‍ എസ്എസ്, ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹത നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...

അന്തർവാഹിനി കപ്പൽ നിറയെ മയക്കുമരുന്ന്; തകർത്ത് യു.എസ്, 2 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ : അമേരിക്കയിലേക്ക് നിറയെ മയക്കുമരുന്നുമായി എത്തിയ ഒരു അന്തർവാഹിനി  ...