Monday, January 19, 2026

പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളെ സന്ദർശിച്ച് രാഹുൽ ഗാന്ധി

Date:

ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരേയും സന്ദർശിച്ച് രാഹുൽ ഗാന്ധി.
സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ പാർട്ടിയുടേയും പൂർണ പിന്തുണയുണ്ടാവും. ഒറ്റക്കെട്ടായി നിന്ന് “ഭീകരവാദത്തെ വേരോടെ പിഴുതെറിയണം. സമൂഹത്തെ ഭിന്നിപ്പിക്കലും സഹോദരന്മാരെ തമ്മിൽ അകറ്റലുമായിരുന്നു ഭീകരാക്രമണത്തിന്റെ ലക്ഷ്യം. ഈ സമയം ജനങ്ങൾ ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യമാണ്’ എന്നും രാഹുൽ​ ​ഗാന്ധി പറഞ്ഞു. 

സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ഒട്ടേറെ തർക്കങ്ങൾ ഉണ്ടായെങ്കിലും സർക്കാരിന് പിന്തുണ നൽകുന്നതായിരുന്നു ഇന്നലെ നടന്ന സർവ്വകക്ഷി യോഗവും. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സർക്കാർ സ്വീകരിച്ച നടപടികൾക്ക് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി പൂർണ്ണ പിന്തുണ അറിയിച്ചിരുന്നു. ന്യൂഡൽഹിയിൽ നടന്ന യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായ യോഗത്തിൽ വിവിധ പാർട്ടികളിൽ നിന്നുള്ള 13 നേതാക്കൾ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ശബരിമല നിയമ ഭേദഗതിക്കായി കേസിന് പോയപ്പോ ഓടിക്കളഞ്ഞവരാണവർ’ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജി സുകുമാരൻ നായർ

കോട്ടയം : ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ...

ബസിൽ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

കോഴിക്കോട് : ബസിൽ വെച്ച് ലൈം​ഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് കണ്ടന്റ് ക്രിയേറ്ററായ...

ശബരിമലയിൽ പുതു റെക്കോർഡ് ; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ!

ശബരിമല : ശബരിമലയിലെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് റെക്കോർഡ് വരുമാനം....