Monday, September 21, 2026

‘പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം, നിയമനടപടി നേരിടേണ്ടി വരും’; സംസ്ഥാനങ്ങൾക്ക് അമിത് ഷായുടെ അടിയന്തര നിർദ്ദേശം

Date:

ന്യൂഡൽഹി : പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദ്ദേശം നൽകി അമിത് ഷാ. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനികൾ ഇന്ത്യ വിടണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന അറിയിപ്പിന് പിന്നാലെയാണ് അമിത് ഷായുടെ സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം.

ഇന്ത്യാ ഗവർമെൻ്റിൻ്റെ നിർദ്ദേശത്തെ തുടർന്ന് പാക് പൗരന്മാർ രാജ്യത്തുനിന്ന് പാലായനം ചെയ്യാൻ ആരംഭിച്ചു. പഞ്ചാബിൽ താമസിക്കുന്ന പാക്കിസ്ഥാനികൾ അമൃത്സറിലെ വാ​ഗ- അട്ടാരി അതിർത്തിയിലേക്ക് എത്തിത്തുടങ്ങി. പ​ഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച കടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു പാക്കിസ്ഥാനികൾ ഇന്ത്യ വിടുക എന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിൽ നിന്ന് പാലായനം ചെയ്യണമെന്ന് കേന്ദ്രം പാക് പൗരന്മാരോട് നിർദേശിച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ ഏക വ്യാപാര പാതയായിരുന്നു വാഗാ അതിർത്തി. ഇതും പ​ഹൽ​ഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുകയാണ്.

ഉത്തർപ്രദേശിലെ വിവിധ ന​ഗരങ്ങളിൽ താമസിക്കുന്ന പാക്കിസ്ഥാനികളെ തിരികെ അയയ്‌ക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് യോഗി സർക്കാർ. യുപിയിൽ താമസിക്കുന്ന പാക്കിസ്ഥാൻ പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിൽ യോ​ഗം ചേർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...