Monday, February 9, 2026

മഴ മുന്നറിയിപ്പ്: വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Date:

കൽപ്പറ്റ : അതിതീവ്ര മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അവധി നല്‍കിയിരിക്കുന്നത്. അങ്കണവാടി, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫണല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങാന്‍ പാടില്ലെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ നിർദ്ദേശിച്ചു.

അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വയനാടിന് പുറമെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഇവിടങ്ങളിൽ പ്രവചിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ടാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊച്ചി വിമാനത്താവളത്തെ സമ്പൂർണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുക  ലക്ഷ്യം; സിയാൽ എയ്റോ പാർക്ക് ഫേസ് വൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ യാത്രാ കേന്ദ്രം എന്നതിലുപരി ലോകനിലവാരത്തിലുള്ള...

ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎയും ഡിആറും 3% വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ; ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎ ( ക്ഷാമബത്ത )...