Wednesday, January 14, 2026

ദേശീയപാത 66 വികസനം: കൊച്ചിയിൽ വീണ്ടും സ്ഥലം ഏറ്റെടുക്കൽ; ഇടപ്പള്ളി – കാപ്പിരിക്കാട് റീച്ച് ഭൂമി ഏറ്റെടുപ്പ് വിജ്ഞാപനമിറങ്ങി

Date:

കൊച്ചി: ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങൾക്കായി കൊച്ചിയിൽ വീണ്ടും സ്ഥലമേറ്റെടുക്കും. കാപ്പിരിക്കാട് – ഇടപ്പള്ളി സെക്ഷനിൽ ഭൂമിയേറ്റെടുക്കുന്നതിനുള്ള 3A വിജ്ഞാപനമിറങ്ങി. ദേശീയപാതയുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും നടത്തിപ്പിനുമായാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് ദേശീയപാത മന്ത്രാലയം വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.

എറണാകുളം ജില്ലയിലൂടെ കടന്നുപോകുന്ന എൻഎച്ച് 66 ൽ കിലോമീറ്റർ 411.845 മുതൽ കിലോമീറ്റർ 438.6 വരെയുള്ള (കാപ്പിരിക്കാട് – ഇടപ്പള്ളി) ഭാഗത്തെ 26.75 കിലോമീറ്ററിലാണ് സ്ഥലമേറ്റെടുക്കുന്നത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പരാതികളും ആശങ്കകളും ഉള്ളവർക്ക് വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ദിവസം മുതൽ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളിൽ കോപീറ്റന്‍റ് അതോറിറ്റിയെ സമീപിക്കാവുന്നതാണ്.

സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ, എറണാകുളമാണ് കോംപീറ്റന്‍റ് അതോറിറ്റി. ഇവിടെ എഴുതി നൽകുന്ന എതിർപ്പുകളിൽ അടിസ്ഥാനമുണ്ടെന്ന് ബോധ്യപ്പെട്ടാൽ എതിർക്കുന്നയാൾക്ക് പറയാനുള്ളത് (നേരിട്ടോ, അഭിഭാഷകർ മുഖേനയോ) കേൾക്കാൻ അവസരം കൊടുക്കും. അത്തരം പരാതികളെല്ലാം കേട്ടതിന് ശേഷം, വിശദമായ അന്വേഷണം നടത്തും. ഇതുകഴിഞ്ഞ് അതോറിറ്റിയ്ക്ക് പരാതിയിൽ കാര്യമുണ്ടെന്ന് തോന്നുകയാണെങ്കിൽ എതിർപ്പുകൾ അംഗീകരിക്കുകയോ, തള്ളുകയോ ചെയ്യും.

ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ പ്ലാനുകളും മറ്റുവിവരങ്ങളും കോംപീറ്റന്‍റ് അതോറിറ്റി ഓഫീസിൽ ലഭിക്കും. വിജ്ഞാപനത്തിന്‍റെ ഫിസിക്കൽ കോപ്പി CALA, എൽഎ, എൻ എച്ച്, എറണാകുളം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറിന്‍റെ ഓഫീസിൽ ലഭ്യമാണ്. ഭൂവുടമകൾക്ക് ഇത് പരിശോധിക്കാനും കഴിയും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പ്രതിഷേധം തുടരുക, സഹായം ഉടൻ എത്തും’: ഇറാനിയൻ ജനതയ്ക്കുള്ള ട്രംപിന്റെ സന്ദേശം

(Photo Courtesy : X) ഇറാൻ ജനതയോട് പ്രതിഷേധം തുടരാൻ നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ്...

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു; കേരളത്തോട് ‘അയിത്തം’!

ന്യൂഡൽഹി: ഒമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി...

ശബരിമല നെയ്യ് വിൽപ്പനയിലും ക്രമക്കേട് ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി : ഭക്തർ സമർപ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം ബാക്കി വരുന്നത്...

തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയിൽ ഹാജരാക്കി എസ്ഐടി

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റ് ചെയ്യപ്പെട്ടതിന്...