Sunday, July 19, 2026

ദേശീയപാത 66 വികസനം: കൊച്ചിയിൽ വീണ്ടും സ്ഥലം ഏറ്റെടുക്കൽ; ഇടപ്പള്ളി – കാപ്പിരിക്കാട് റീച്ച് ഭൂമി ഏറ്റെടുപ്പ് വിജ്ഞാപനമിറങ്ങി

Date:

കൊച്ചി: ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങൾക്കായി കൊച്ചിയിൽ വീണ്ടും സ്ഥലമേറ്റെടുക്കും. കാപ്പിരിക്കാട് – ഇടപ്പള്ളി സെക്ഷനിൽ ഭൂമിയേറ്റെടുക്കുന്നതിനുള്ള 3A വിജ്ഞാപനമിറങ്ങി. ദേശീയപാതയുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും നടത്തിപ്പിനുമായാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് ദേശീയപാത മന്ത്രാലയം വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.

എറണാകുളം ജില്ലയിലൂടെ കടന്നുപോകുന്ന എൻഎച്ച് 66 ൽ കിലോമീറ്റർ 411.845 മുതൽ കിലോമീറ്റർ 438.6 വരെയുള്ള (കാപ്പിരിക്കാട് – ഇടപ്പള്ളി) ഭാഗത്തെ 26.75 കിലോമീറ്ററിലാണ് സ്ഥലമേറ്റെടുക്കുന്നത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പരാതികളും ആശങ്കകളും ഉള്ളവർക്ക് വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ദിവസം മുതൽ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളിൽ കോപീറ്റന്‍റ് അതോറിറ്റിയെ സമീപിക്കാവുന്നതാണ്.

സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ, എറണാകുളമാണ് കോംപീറ്റന്‍റ് അതോറിറ്റി. ഇവിടെ എഴുതി നൽകുന്ന എതിർപ്പുകളിൽ അടിസ്ഥാനമുണ്ടെന്ന് ബോധ്യപ്പെട്ടാൽ എതിർക്കുന്നയാൾക്ക് പറയാനുള്ളത് (നേരിട്ടോ, അഭിഭാഷകർ മുഖേനയോ) കേൾക്കാൻ അവസരം കൊടുക്കും. അത്തരം പരാതികളെല്ലാം കേട്ടതിന് ശേഷം, വിശദമായ അന്വേഷണം നടത്തും. ഇതുകഴിഞ്ഞ് അതോറിറ്റിയ്ക്ക് പരാതിയിൽ കാര്യമുണ്ടെന്ന് തോന്നുകയാണെങ്കിൽ എതിർപ്പുകൾ അംഗീകരിക്കുകയോ, തള്ളുകയോ ചെയ്യും.

ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ പ്ലാനുകളും മറ്റുവിവരങ്ങളും കോംപീറ്റന്‍റ് അതോറിറ്റി ഓഫീസിൽ ലഭിക്കും. വിജ്ഞാപനത്തിന്‍റെ ഫിസിക്കൽ കോപ്പി CALA, എൽഎ, എൻ എച്ച്, എറണാകുളം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറിന്‍റെ ഓഫീസിൽ ലഭ്യമാണ്. ഭൂവുടമകൾക്ക് ഇത് പരിശോധിക്കാനും കഴിയും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആന്ധ്രാപ്രദേശിൽ ഒരു മാസത്തിനുള്ളിൽ 4 കോവിഡ് മരണങ്ങളെന്ന് റിപ്പോർട്ട് ; 12 പരിശോധനാ ഫലങ്ങൾ പോസിറ്റീവ്

ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ നാല് കോവിഡ്-19 മരണങ്ങളും 12 അണുബാധകളും റിപ്പോർട്ട്...

പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം; സെപ്റ്റംബർ 16 വരെ നീളുന്ന സദ്യക്ക്  ബുക്കിംങ് 502 ആയി

ആറന്മുള : ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ 60 ദിവസം നീളുന്ന...

പൊതിച്ചോർ വിതരണം നിലയ്ക്കുമോ?; ‘സര്‍ക്കാര്‍ ആശുപത്രികളില്‍ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ടെന്ന് കെ മുരളീധരന്‍

ആലപ്പുഴ : സര്‍ക്കാര്‍ ആശുപത്രികളില്‍ രാഷ്ട്രീയപാര്‍ട്ടികൾ നൽകുന്ന സൗജന്യ ഭക്ഷണ വിതരണം...