Friday, February 27, 2026

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ്റെ രൂപരേഖക്ക് വീണ്ടും അംഗീകാരം : കെട്ടിടം സാംസ്ക്കാരിക നഗരത്തിൻ്റെ പ്രൗഢി വിളിച്ചോതും

Date:

തൃശ്ശൂർ: സാംസ്കാരികനഗരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന തരത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനം നടപ്പിലാക്കാൻ ധാരണയായി. വികസനപദ്ധതി മുൻപ് അംഗീകരിക്കപ്പെട്ടിരുന്നതാണെങ്കിലും കെട്ടിടത്തിന്റെ രൂപരേഖയിൽ ചില മാറ്റങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് പുതിയ തീരുമാനം.

അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 390.53 കോടി ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രാജ്യത്ത് മറ്റുപല നഗരങ്ങളിലും വിമാനത്താവളങ്ങൾക്ക് സമാനമായി നിർമ്മിച്ച സ്റ്റേഷനുകളുടെ മാതൃക തന്നെയാണ് ഇവിടെയും പിന്തുടരുക. വരാനും പോകാനും വ്യത്യസ്ത കവാടങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്.

മൊത്തം മൂന്നു നിലകളാണ്. താഴത്തെ നില പാർക്കിങ്ങടക്കം വാഹനങ്ങൾ വന്നുപോകാനുള്ള സൗകര്യമൊരുക്കും. രണ്ടാംനിലയിലാണ് ടിക്കറ്റ് കൗണ്ടർ തയ്യാറാക്കുന്നത്. മൾട്ടി ലെവൽ പാർക്കിങ്, ജീവനക്കാർക്കുള്ള ഫ്ളാറ്റുകൾ എന്നിവയും ചേർന്നതാണ് പദ്ധതി. അടുത്ത 100 വർഷത്തെ ആവശ്യം മുൻകൂട്ടിക്കണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. ഒപ്പം മികച്ച ഹോട്ടൽ സംവിധാനം കൂടി പദ്ധതിയുടെ ഭാഗമാകും.

നാല് പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനിൽ മറ്റൊരു പ്ലാറ്റ്ഫോംകൂടി ഒരുക്കാനും പദ്ധതിയുണ്ട്. രൂപരേഖയിൽ ഏകദേശ തീരുമാനമായതോടെ എത്രയും വേഗം നിർമാണനടപടികളിലേക്ക് കടന്നേക്കും. കേന്ദ്രമന്ത്രി സുരേഷ്ഗോപി, കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, മേയർ എം.കെ. വർഗീസ്, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ലയാൽ, സ്റ്റേഷന്റെ നിർമാണച്ചുമതലയുള്ള ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ ഓർഗനൈസേഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ട്രംപിന് വീണ്ടും തിരിച്ചടി ; കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് നിയമവിരുദ്ധമെന്ന് യുഎസ് ഫെഡറൽകോടതി

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം കർശനമാക്കിയ...

കോടതികളിലെ അഴിമതി പരാമർശിച്ച പാഠപുസ്തകം പിൻവലിച്ച് എൻ.സി.ഇ.ആർ.ടി ;’അവിചാരിതമായ പിശക്’ എന്ന് വ്യാഖ്യാനം

ന്യൂഡൽഹി : എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെ...

ഭിന്നശേഷി യുവാവിന് നേരെ ക്രൂരമർദ്ദനം ; കൂസലിലില്ലാതെ ഒന്നാം പ്രതി സഫ്നയും സംഘവും പോലീസിന് മുന്നിൽ

കൊച്ചി : ഭിന്നശേഷി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ...