Tuesday, January 13, 2026

കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് റിപ്പോർട്ട് ; വൈദ്യ പരിശോധന നടത്തിയില്ലെന്നും പരാമർശം

Date:

ആലപ്പുഴ : യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച പറ്റിയതായി റിപ്പോർട്ട്. വൈദ്യ പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശം. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസി.എക്സൈസ് കമ്മീഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വന്ന വീഴ്ച ചൂണിക്കാട്ടിയിട്ടുള്ളത്. പ്രതിഭയുടെ മകനടക്കം ഏഴ് പേർക്കെതിരെ കേസ് നില നിൽക്കാൻ സാദ്ധ്യതയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരെ മാത്രമേ കേസ് നില നിൽക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. ഉദ്യോഗസ്ഥരും കനിവ് വലിക്കുന്നത് കണ്ടിട്ടില്ല. ശ്വാസത്തിൽ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്ന് മാത്രമാണ് പറയുന്നത്. 7 പേർക്കെതിരെ കേസെടുക്കാൻ ഇത് മതിയാവില്ലെന്നും റിപ്പോർട്ടിലുണ്ട്. തീപ്പെട്ടിയോ കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടമോ കണ്ടെത്തിയിട്ടില്ല. രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് കഞ്ചാവ് വലിച്ചോ എന്ന് പരിശോധിക്കേണ്ടിയിരുന്നു. ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. 

ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ റിപ്പോർട്ടിൽ ഇല്ല. റിപ്പോർട്ട്‌ പരിഗണിച്ച് തുടർ നടപടി എടുക്കേണ്ടത് എക്സൈസ് കമ്മീഷണറാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെയും സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു.   

ഡിസംബർ 28 നായിരുന്നു യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടുന്നത്. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് യു പ്രതിഭ എംഎൽഎയുടെ പരാതിയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു; കേരളത്തോട് ‘അയിത്തം’!

ന്യൂഡൽഹി: ഒമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി...

ശബരിമല നെയ്യ് വിൽപ്പനയിലും ക്രമക്കേട് ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി : ഭക്തർ സമർപ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം ബാക്കി വരുന്നത്...

തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയിൽ ഹാജരാക്കി എസ്ഐടി

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റ് ചെയ്യപ്പെട്ടതിന്...

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല ; മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ട് കോടതി

തിരുവല്ല: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പോലീസ്...