‘രക്ഷാപ്രവര്‍ത്തനം വൈകിയില്ല’; കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ലാ കളക്ടര്‍

Date:

തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ലാ കലക്ടർ. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം  വൈകിയിട്ടില്ലെന്നാണ് കലക്ടര്‍ ജോണ്‍ വി.സാമുവല്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇല്ലായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.

ജൂലൈ മൂന്നിന് രാവിലെ 11 മണിയോടെയാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചത്. വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ജില്ലാ കലക്ടര്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്ന് സമയമെടുത്താണ് ബിന്ദുവിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് അപ്പോഴെ ആരോപണവും ഉയർന്നിരുന്നു.
/

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കാൻ ആഹ്വാനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സ്ക്കൂൾ കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി...

രാഷ്ട്രീയ നിലപാട് മാറ്റുന്നുവെന്നത് വ്യാജപ്രചരണം, എൽഡിഎഫിനൊപ്പം തുടരും : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കോട്ടയം : കേരള കോൺഗ്രസ് എമ്മിൽനിന്നും പുറത്തുപോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി...

ലൈംഗികാതിക്രമ കേസ്: പി.ടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

തിരുവനന്തപുരം : ചലച്ചിത്രപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന്...