ആർജെ സിമ്രൻ സിങ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

Date:

ന്യൂഡൽഹി : ജമ്മു കശ്മീരിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആർജെയുമായ സിമ്രൻ സിങ്ങി (25) നെ  ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. സമൂഹമാധ്യമത്തിൽ 7 ലക്ഷത്തിലധികം പേർ പിന്തുടരുന്ന സിമ്രൻ സിങ്ങ് എന്ന ആർജെ സിമ്രാന് വലിയ ആരാധകവൃന്ദമാണുള്ളത്.  സിമ്രാൻ്റെ മരണത്തിൽ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

ജമ്മുവിന്റെ ഹൃദയസ്പന്ദനം’ എന്ന പേരിലാണ് സിമ്രാൻ ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. അതേസമയം യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നു. സമൂഹമാധ്യമത്തിൽ വളരെ സജീവമായിരുന്ന സിമ്രന്റെ അവസാനപോസ്റ്റ് ഡിസംബർ 13നായിരുന്നു. സിമ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമന്ത്രധ്വനികളുയർന്നു, ശബരിമല നട തുറന്നു ; ഇനി മണ്ഡല മകരവിളക്ക് ഉത്സവകാലം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ഞായറാഴ്ച വൈകിട്ട് 5. 00...

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ : തിങ്കളാഴ്ച ജോലി ബഹിഷ്ക്കരിക്കാൻ ബിഎൽഒമാർ

കണ്ണൂർ : കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച ജോലി...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയത് SIR ജോലി സമ്മർദ്ദമെന്ന് കുടുംബം; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

കണ്ണൂർ : കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കിയ...