Monday, January 19, 2026

സുരക്ഷാ മുന്നറിയിപ്പില്ലാതെ റോഡ് പണി : സംസ്ഥാനത്ത് കഴിഞ്ഞ വർഷം പൊലിഞ്ഞത് 440 ജീവനുകൾ – നാറ്റ്പാക്ക് ഡാറ്റ

Date:

തിരുവനന്തപുരം: സുരക്ഷാ മുന്നറിയിപ്പില്ലാതെ റോഡിൽ നടത്തിയ അറ്റകുറ്റപ്പണിയെ തുടർന്നുണ്ടായ  അപകടങ്ങളിൽ കഴിഞ്ഞ വർഷം  പൊലിഞ്ഞത് 440 ജീവനുകള്‍.   . നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ (നാറ്റ്പാക്) സംസ്ഥാന പൊലീസ് കൈമാറിയ വാർഷിക റോഡ് ഡേറ്റയിലാണ് ഈ വിവരങ്ങൾ. അറ്റകുറ്റപ്പണി നടന്ന റോ‍‍‍ഡുകളിൽ വേണ്ടത്ര സുരക്ഷാ മുൻകരുതലും മുന്നറിയിപ്പ് അടയാളങ്ങളും ഇല്ലാതിരുന്നതു കൊണ്ടുണ്ടായ അപകടങ്ങളിലാണ് 440 മരണങ്ങൾ ഉണ്ടായത്.

ഡ്രൈവിങ്ങിലെ ശ്രദ്ധക്കുറവും ഇത്തരം അപകടങ്ങൾക്ക് കാരണമായെങ്കിലും കൂടുതലും മുന്നറിയിപ്പ് സംവിധാനത്തിലെ പോരായ്മ മൂലമാണ്. റോഡ് നിർമ്മാണവും അറ്റകുറ്റപ്പണിയും നടന്ന ഇടങ്ങളിൽ ഉണ്ടായത് 4565 അപകടങ്ങൾ. 2023 ൽ സംസ്ഥാനത്ത് 48,091 റോഡ് അപകടങ്ങളിൽ 4080 പേരാണ് മരിച്ചത്. 54,320 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആകെ അപകടങ്ങളുടെ 9.33% റോഡുനിർമ്മാണം നടന്നയിടങ്ങളിലാണ്. ദേശീയപാതയിലും സംസ്ഥാന പാതയിലും ജില്ലാ റോഡുകളിലുമെല്ലാം ഇത്തരത്തിൽ അപകടം നടന്നു. അപകടനിരക്കിൽ രാജ്യത്ത് തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം.

2023ൽ ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപെട്ടതും കൂടുതൽ പേരുടെ മരണത്തിന് കാരണമായതും. 19,372 അപകടങ്ങളിൽ 1511 പേരാണ് മരിച്ചത്. ഡ്രൈവർ മദ്യപിച്ച് ഉണ്ടായ അപകടങ്ങൾ 221. മരിച്ചത് 25 പേർ. തെരുവുനായ്ക്കൾ ഉൾപ്പെടെ റോഡിന് കുറുകെ ചാടി ഉണ്ടായ വാഹനാപകടം 186. മരിച്ചത് 25 പേർ. 140 പേർക്കു ഗുരുതരമായി പരുക്കേറ്റു. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ഡ്രൈവ് ചെയ്ത് ഉണ്ടായ അപകടം 42. മരിച്ചത് 3 പേർ. ഗുരുതരമായി അപകടം പറ്റി കിടക്കയിൽ കഴിയുന്നത് 30 പേർ. 2024 ൽ ജൂൺ വരെ 25291 അപകടങ്ങളുണ്ടായി. ഇതിൽ 1998 പേർ മരിച്ചു. 28,221 പേർക്കു സാരമായി പരുക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി11 ഇന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ...

‘ദേ…ഗഡ്യേ, കേരള സവാരി മ്മടെ തൃശൂരും വന്ന്ട്ടാ!’ ; തൃശ്ശൂർ ജില്ലയിൽ പദ്ധതിയുടെ ഭാഗമായത് 2400 ഡ്രൈവർമാർ

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഓട്ടോ, ടാക്സി സർവ്വീസായ ‘കേരള...

‘ശബരിമല നിയമ ഭേദഗതിക്കായി കേസിന് പോയപ്പോ ഓടിക്കളഞ്ഞവരാണവർ’ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജി സുകുമാരൻ നായർ

കോട്ടയം : ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ...