Saturday, March 7, 2026

വാളയാർ ആള്‍ക്കൂട്ടക്കൊലയ്ക്ക് പിന്നിൽ ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ രാഷ്ട്രീയം :  ആരോപണവുമായി മന്ത്രി എംബി രാജേഷ്

Date:

പാലക്കാട് : വാളയാര്‍ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയമാണെന്ന ആരോപണവുമായി മന്ത്രി എംബി രാജേഷ്. ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ജോലി തേടി കേരളത്തിലെത്തിയ രാം നാരായണനെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയതെന്നും ആര്‍എസ്എസ് നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത് എന്നും എം.ബി രാജേഷ് പറഞ്ഞു.

പ്രതികൾക്ക് സിപിഎം ബന്ധം ഉണ്ടായിരുന്നെങ്കിൽ എത്രമാത്രം ആഘോഷം ഉണ്ടാകുമായിരുന്നുവെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ രാം നാരായണന്‍റെ കുടുംബത്തിനൊപ്പമാണെന്നും എംബി രാജേഷ് വ്യക്തമാക്കി. ഇതിലെ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളാണെന്നും എംബി രാജേഷ് ആരോപിച്ചു. മന്ത്രിയുടെ ആരോപണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ആൾക്കൂട്ടക്കൊലയ്ക്ക് പിന്നിൽ ആര്‍എസ്എസ് ആണെന്ന ആരോപണം ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അമേരിക്കയിൽ തൊഴിലില്ലാത്തവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട് ; ഫെബ്രുവരിയിൽ ജോലി നഷ്ടപ്പെട്ടത് 92,000 പേർക്ക്

വാഷിങ്ടൺ : അമേരിക്കയിൽ ദിനംപ്രതിയെന്നോണം തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്....

യുദ്ധപ്രതിഫലനങ്ങൾ ഇന്ത്യൻ അടുക്കളകളിലേക്കും; ഗാർഹിക പാചകവാതക സിലിണ്ടർ വിലകൂട്ടി

ന്യൂഡൽഹി : ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ്...

‘രാഹുൽ മാങ്കൂട്ടത്തിൽ സൈക്കോപാത്ത്, ജാമ്യം നിയമ വിരുദ്ധം’; ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുലിന്റെ...

ക്ഷേമ പെൻഷൻ 3000 ആക്കും, സ്ത്രീകൾക്ക് സൗജന്യയാത്ര; അഞ്ചിന ഗ്യാരണ്ടിയുമായി യുഡിഎഫ്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ...