Saturday, April 11, 2026

വരുമാന വര്‍ദ്ധനവിൽ റെക്കാർഡിട്ട് ശബരിമല മണ്ഡലക്കാലം ; മുൻ വര്‍ഷത്തേക്കാള്‍ 82 കോടി അധികം

Date:

പത്തനംതിട്ട : വരുമാന വർദ്ധനവിൽ റെക്കാർഡിട്ട് ശബരിമല മണ്ഡലക്കാലം. കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ. കാണിക്ക ഇനത്തിലും, അരവണ വിൽപനയിലും വരുമാനം കൂടി. കഴിഞ്ഞ മണ്ഡല കാലത്തേക്കാൾ നാല് ലക്ഷത്തോളം ഭക്തരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു.

നവംബർ 15 മുതൽ ഡിസംബർ 26 വരെ നീണ്ട 41 ദിവസത്തെ മണ്ഡലകാലത്ത് 297 കോടി രൂപയുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 215 കോടിയായിരുന്നു. അധിക വരുമാനമായ 82 കോടിയിൽ കൂടുതലും അരവണ വിൽപനയിലൂടെയാണ് ലഭിച്ചത്. കഴിഞ്ഞ സീസണിനേക്കാൾ 22 കോടിയുടെ അരവണ അധികമായി വിറ്റു. കാണിക്കയായി ലഭിച്ചത് 80 കോടിയിലേറെ രൂപയാണ്. പതിമൂന്ന് കോടിയുടെ വർദ്ധനവാണ് ഇതിലുണ്ടായിരിക്കുന്നത്.
മണ്ഡലകാലത്ത് സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണത്തിലും മുൻ വർഷങ്ങളെക്കാൾ വർദ്ധനയുണ്ടായി.

32.5 ലക്ഷത്തോളം പേരാണ് ഇത്തവണ ദർശനം നടത്തിയത്. കഴിഞ്ഞ തവണ ഇത് 28 ലക്ഷമായിരുന്നു. സ്പോട്ട് ബുക്കിംഗിലുടെയും പുല്ലുമേട് വഴിയും ശബരിമലയിൽ എത്തിയവരുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. മകരവിളക്കിനായി കഴിഞ്ഞ തിങ്കളാഴ്ച നട തുറന്നത് മുതൽ പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. അതിനാൽ ജനുവരി 20 വരെ നീളുന്ന മകരവിളക്ക് കാലത്തും സ്വാഭാവികമായും വരുമാനം കൂടാനാണ് സാദ്ധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ SDPI സ്ഥാനാർത്ഥിയെ പണം നൽകി സഹായിച്ചു; കോൺഗ്രസ് മന്ത്രിക്കും നേതാക്കൾക്കുമെതിരെ കടുത്ത ആരോപണം

ബംഗളൂരു : ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെപണം നൽകി പിന്തുണച്ചെന്ന ആരോപണത്തിൽ കുടുങ്ങി...

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ‘മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പരിക്കും അസ്ഥികൾക്ക് പൊട്ടലും’

ചിക്കമഗളൂരു : കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരണപ്പെട്ടതായി കണ്ടെത്തിയ ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം...

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...