ശബരിമല സ്വർണ്ണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ച കസ്റ്റഡിയിൽ വിട്ടു; തെളിവെടുപ്പ് ഉടനുണ്ടാകും

Date:

റാന്നി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ പിടിയിലായ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 30വരെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിലുണ്ടാകും. വിശദമായി ചോദ്യം ചെയ്യലും തെളിവെടുപ്പും ഉൾപ്പെടെ ഈ ദിവസങ്ങളിൽ പൂർത്തിയാക്കും. ആദ്യ തെളിവെടുപ്പിനായി  ബംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.

പ്രത്യേക അന്വേഷണസംഘം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ
കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടി. വെള്ളി 12മണിയോടെയാണ് റാന്നി ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഹാജരാക്കിയത്.

ദ്വാരകപാലക പാളിയിൽ നിന്നും കട്ടിളപ്പടികളിൽ നിന്നും ഏകദേശം രണ്ട് കിലോ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈക്കലാക്കിയെന്ന് അറസ്റ്റ് റിപ്പോർട്ടിൽ എസ്‌ഐടി കോടതിയെ ബോധിപ്പിച്ചത്. കൃത്യത്തിന് കൂട്ടുനിന്ന് മറ്റ് പ്രതികളുടെ പങ്ക് അറിയണമെങ്കിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. ഇത് പൂർണ്ണമായി അംഗീകരിച്ചാണ് കോടതി ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ചത്തെ കസ്റ്റഡിയിൽ വിട്ടത്

അഡ്വ. വിൽസൺ വേണാട്ട്, അഡ്വ. ലെവിൻ തോമസ് എനിവരാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഹാജരായത്. അടച്ച മുറിയിലാണ് കേസ് പരിഗണിച്ചത്.അന്വേഷണം ഉദ്യോഗസ്ഥരും അഭിഭാഷകരും പ്രതിയും മാത്രമായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്.

ഇതിനിടെ, സ്വർണക്കവർച്ച കേസിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിനെയും എസ്‌ഐടി ചോദ്യം ചെയ്യും. സ്വർണ്ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിൻ്റെ കാലത്താണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങള പ്രതിയാക്കിയതിന് പിന്നാലെ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനുള്ള എസ്‌ഐടി നീക്കം. എന്നാൽ ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണെന്ന് എൻ വാസു പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും മതനിരപേക്ഷ സ്വാഗതഗാനം’; അഭിപ്രായം ആരാഞ്ഞ് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം...

മുസ്ലീം സമുദായത്തെ കൂടെ നിർത്താൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് കൂടെ നിർത്താനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം....

ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം ; 54 പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം. സ്ഫോടനത്തിൽ...

സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത് പരിഹരിക്കാൻ തീവ്രശ്രമം

(Photo Courtesy : x) ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ...