Sunday, April 5, 2026

ശബരിമല തീർത്ഥാടകർക്ക് ഇനി സുഖയാത്ര ; 10 ജില്ലകളിലെ 82 റോഡുകൾക്കായി 377.8 കോടി രൂപ അനുവദിച്ച് സർക്കാർ

Date:

തിരുവനന്തപുരം ശബരിമല തീർത്ഥാടകർക്ക് സുഖകരമായ യാത്ര ഒരുക്കുന്നതിനായി വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ച് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്.

തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയും കൊല്ലത്ത് 15 റോഡുകൾക്കായി 54. 20 കോടിയും അനുവദിച്ചു. പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി,
ഇടുക്കിയിൽ അഞ്ച് റോഡിന് 35.10 കോടി, എറണാകുളത്ത് എട്ട് റോഡിനായി 32. 42 കോടി, തൃശൂരിൽ 11 റോഡിന് 44 കോടി, പാലക്കാട്ട് അഞ്ച് റോഡിന് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയതെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി; കണ്ടെത്തിയത് കുടകിലെ വനമേഖലയിൽ നിന്ന്

ബംഗളൂരൂ : കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ   കാണാതായ ശരണ്യയെ കണ്ടെത്തി. വനമേഖലയിൽ...

ശരണ്യയെ കാണാതായിട്ട് നാലാം നാൾ; കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയ മലയാളി പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുന്നു

മടിക്കേരി : കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ  മലയാളി യുവതിയെ കാണാതായിട്ട് നാലാം...

തൃശ്ശൂരിൽ വോട്ടിനായി കിറ്റ് !; തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയിൽ ബിജെപി പ്രാദേശിക നേതാവിനെതിരെ കേസെടുത്ത് പോലീസ്

തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി തൃശ്ശൂരിൽ വോട്ടർമാർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം...

‘ഇനി യുദ്ധത്തിനൊരുങ്ങിയാൽ കൊൽക്കത്തയിലും ആക്രമണം നടത്തും’; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമബാദ് : ഇന്ത്യക്കെതിരായ ഭീഷണിയുമായി വീണ്ടും പാക്കിസ്ഥാൻ. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള...