ശബരിമല: സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകർക്ക് ഇന്നുമുതൽ കർശന നിയന്ത്രണം

Date:

ശബരിമല : ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീർത്ഥാടകരുടെ അഭൂതപൂർവ്വമായ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ദേവസ്വം ബോർഡ്. സ്പോട്ട് ബുക്കിങ് ചെയ്ത് നിയന്ത്രണങ്ങളില്ലാതെ നേരത്തെ എത്തുന്നവർ സൃഷ്ടിക്കുന്ന തിരക്കാണ് ഇപ്പോൾ ശബരിമലയിലേത്. മറ്റു ദിവസങ്ങളിൽ സ്പോട്ട് ബുക്ക് ചെയ്തുകൊണ്ട് നേരത്തെ എത്തിയവർ 28,000 ഓളം പേരാണ്. ബുധനാഴ്ച സ്പോട്ട് ബുക്കിങ്ങിന് എത്തിയത് 14000ത്തിൽ അധികം പേരാണ്. ഇതനുസരിച്ച് സ്പോട്ട് ബുക്കിങ് വഴി എത്തുന്ന തീർത്ഥാടകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. സ്പോട്ട് ബുക്കിങ് 5000 ആക്കി നിജപ്പെടുത്താനാണ് തീരുമാനം.

മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്നര ലക്ഷത്തോളം ഭക്തരാണ്. ശബരിമലയില്‍ വെർച്യുവൽ ക്യൂവിലൂടെ എത്തുന്ന എല്ലാ ഭകതര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലെങ്കില്‍ അത് പോലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരമുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പേയ്മെന്റ് സീറ്റ്! ; ചാലക്കുടി എംഎൽഎ സനീഷ് കുമാറിനെതിരെ ആരോപണം

തൃശൂർ : കോൺഗ്രസിൽ വീണ്ടും പേയ്മെന്റ് സീറ്റ് ആരോപണം. ചാലക്കുടി എം.എൽ.എ...

തദ്ദേശ തെരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കും: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന്...

മുഖ്യമന്ത്രിക്കെതിരായ കൊലവിളി; പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ...