Wednesday, March 18, 2026

കുടുംബ കോടതി ചേംബറിൽ ലൈംഗികാതിക്രമം; ജഡ്ജിയെ  സസ്പെൻഡ് ചെയ്ത് ഹൈക്കോടതി

Date:

കൊച്ചി : സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ‌ കുടുംബക്കോടതി മുൻ ജഡ്ജിയെ സസ്പെൻഡ് ചെയ്ത് ഹൈക്കോടതി. ചവറ കുടുംബക്കോടതിയിൽ ജഡ്ജിയായിരുന്ന വി ഉദയകുമാറിനെതിരെയാണ് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹൈക്കോടതിയുടെ സസ്പെൻഷൻ നടപടി. പൊതുതാല്‍‌പ്പര്യം മുൻനിർത്തിയാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിനെതിരെ അന്വേഷണം നടന്നുവരികയായിരുന്നു. മൂന്ന് സ്ത്രീകളാണ് ലൈംഗികാതിക്രമ പരാതി നൽകിയത്. കേസിലെ കക്ഷികളായി കോടതിയിലെത്തിയ ഇവരെ ചേംബറിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് ജഡ്ജിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. കോടതിയിലെ  മുതിർന്ന ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. ഉയർന്ന ആരോപണങ്ങൾ ഗുരുതരമായ സ്വഭാവമുള്ളതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിണ്ടായത് മോശം പെരുമാറ്റമാണെന്നും കമ്മിറ്റി വിലയിരുത്തി.

ജില്ലാ ജഡ്ജിക്ക് ലഭിച്ച പരാതി ഹൈക്കോടതിക്ക് കൈമാറുകയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. അന്വേഷണ റിപ്പോർട്ടും പരാതിയും പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി സ്വീകരിച്ചത്. നേരത്തെ ഇദ്ദേഹത്തെ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണലിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തും. പരാതിക്കാർ പോലീസിനെ സമീപിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് ജുഡീഷ്യൽ വൃത്തങ്ങൾ അറിയിച്ചു. ലൈംഗിക ദുരുപയോഗ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ജുഡീഷ്യൽ ഓഫീസർമാരുടെ പ്രവർത്തനം ശക്തമായി നിരീക്ഷിക്കാനും ഹൈക്കോടതി തീരുമാനിച്ചു.

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ ജുഡീഷ്യൽ ഓഫീസർക്കെതിരെ ഉന്നയിക്കപ്പെടുന്ന രണ്ടാമത്തെ ഇത്തരത്തിലുള്ള ആരോപണമാണിത്. നേരത്തെ സമാനമായ ആരോപണങ്ങൾ നേരിട്ട കോഴിക്കോട് ജില്ലയിലെ ഒരു ജഡ്ജിയെ ആറ് മാസത്തെ സസ്പെൻഷന് ശേഷം സർവ്വീസിൽ തിരിച്ചെടുത്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ; പിന്തുണക്കില്ലെന്ന് ഡിസിസി, പ്രതിഷേധം കടുത്തേക്കും

കാസർഗോഡ് : സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ കാസർഗോഡ് ഡിസിസിക്ക്  അതൃപ്തി....

കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് വിഡി സതീശൻ ; കൊച്ചി സീറ്റിനായി സതീശനും കെ സി വേണുപോപാലും തർക്കത്തോടു തർക്കം !

കൊച്ചി:കോൺഗ്രസില്‍ അസ്വാരസ്യങ്ങളിലെന്നും സീറ്റിനായി തര്‍ക്കമില്ലെന്നും വി ഡി സതീശൻ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും...

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: ഡിസിസിയിൽ കൂട്ടരാജി, കണ്ണീരണിഞ്ഞ് സജി ജോസഫ്, സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസിൽ രാജി തുടരുന്നു. ജി സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൻ്റെ...

മത്സരിക്കാനുറച്ച് കെ. സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല

ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾക്ക് വഴങ്ങാതെ കെ സുധാകരൻ. മത്സരിക്കാൻ...