Friday, February 27, 2026

ഷാജഹാൻ്റെ വിഡിയോ ഇടത് എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തുന്നു; പരാതി നൽകി മൂന്ന് എംഎല്‍എമാര്‍

Date:

കൊച്ചി : കെ എം ഷാജഹാൻ്റെ യൂട്യൂബ് വിഡിയോ എറണാകുളത്തെ ഇടത് എംഎല്‍എമാരെ സംശയനിഴലിലാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി മൂന്ന് എംഎല്‍എമാർ. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍ എന്നിവരുടേതാണ് പരാതി. വസ്തുതാ വിരുദ്ധമായ വാര്‍ത്തയെ തുടര്‍ന്ന് മാനഹാനിയുണ്ടായെന്നും പരാതിയില്‍ പറയുന്നു.

ഈ മാസം 16നാണ് ഷാജഹാന്‍ യൂട്യൂബ് ചാനലിലൂടെ സിപിഐഎം വനിതാ നേതാവിനേയും എറണാകുളത്തെ ഇടത് എംഎല്‍എമാരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വിധത്തില്‍ വിഡിയോ ചെയ്തത്. ഷാജഹാന്റെ വിവാദ വിഡിയോയ്ക്ക് പിന്നാലെ സിപിഎം നേതാവ് കെ ജെ ഷൈനിനും എംഎല്‍എമാര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണമാണുണ്ടായത്.

സൈബര്‍ ആക്രമണത്തിലും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിലും കെ ജെ ഷൈൻ നൽകിയ  പരാതിയിൽ ഷാജഹാനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരും പരാതി നൽകിയിട്ടുള്ളത്.

.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പ്രഖ്യാപനം’; പ്രചാരണം പിണറായി നയിക്കുമെന്ന് എംഎ ബേബി

(Photo Courtesy : ANI) ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ സാമുദായിക സമവാക്യത്തിന് ‘ബൈ ബൈ!’; ബ്രിട്ടാസിനെപ്പോലെ ‘ഫയർ പവർ’ ഉള്ളവരെ തേടി കോൺഗ്രസ്

ന്യൂഡൽഹി : വൈകിയാണെങ്കിലും രാജ്യസഭാ തെരഞ്ഞെടുപ്പിലെങ്കിലും സാമുദായിക സമവാക്യം കൈവിടാൻ കോൺഗ്രസ്....

ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും നിരോധനമേർപ്പെടുത്തി സൗദി അറേബ്യ

ന്യൂഡൽഹി : പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ...