കൊച്ചി : ഷെയ്ന്‍ നിഗം നായകനായ ‘ഹാല്‍’ എന്ന സിനിമ ഹൈക്കോടതി കണ്ടേക്കും. വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ കാണാമോ എന്ന ഹർജിക്കാരുടെ അഭിഭാഷകൻ്റെ ചോദ്യത്തിലാണ് കോടതി തീരുമാനം അറിയിച്ചത്. സിനിമയ്ക്ക് ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്.
തനിര്‍ദ്ദേശിച്ച ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്. മതവികാരം വ്രണപ്പെടുത്തുമെന്ന് അവകാശപ്പെട്ട് ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങളും ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി എന്നീ സംഭാഷണങ്ങൾ പരാമര്‍ശങ്ങളും നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങൾ. ഇത്തരത്തിൽ സിനിമയില്‍ 19 മാറ്റങ്ങൾ വരുത്താനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന് ഹര്‍ജിക്കാരുടെ വാദം. സിനിമയുടെ നിർമ്മാതാക്കളാണ് സെൻസർ ബോർഡ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഷെയ്ൻ നിഗത്തെ നായകനാകുന്ന ‘ഹാൽ ‘ വീരയാണ് സംവിധാനം നിർവ്വഹിച്ചത്. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജെവിജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഹാൽ ചിത്രീകരണം പൂർത്തിയാക്കിയത്. . ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി o എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവ്വഹിച്ച സിനിമയാണ് ‘ഹാൽ’. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്.