യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

Date:

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ. 30കാരനായ യുവാവിനെയാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വംശീയ വിദ്വേഷത്തിൻ്റെ ഭാഗമായാണ് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. യുകെയിലെ ഓൾഡ്ബറിയിൽ സെപ്റ്റംബർ 9ന് രാവിലെയാണ് യുവതി ആക്രമത്തിനിരയായത്.

സെപ്റ്റംബർ 9ന് രാവിലെ 8നും 8.30നും ഇടയിലാണ് താൻ പീഡനത്തിനിരയായതെന്ന് യുവതി പോലീസിനോട് പറഞ്ഞു. നിങ്ങൾക്ക് ഈ രാജ്യത്ത് സ്ഥാനമില്ല, പുറത്ത് പോകൂ” എന്ന് അക്രമി ആക്രോശിച്ചെന്നും യുവതി മൊഴി നൽകി. താൻ ജോലിക്ക് പോവുകയായിരുന്നു. തനിക്കെതിരെയുണ്ടാ ഈ സംഭവം തന്നെ വല്ലാതെ ഉലച്ചു. ഈ അവസ്ഥയിൽ കുടുംബം തനിക്കൊപ്പം ഉറച്ചുനിൽക്കുകയാണെന്ന് യുവതി പറഞ്ഞു.അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തത് കേസിലെ ഒരു പ്രധാന വഴിത്തിരിവാണെന്നും സാൻഡ്‌വെൽ പോലീസ് ചീഫ് സൂപ്രണ്ട് കിം മാഡിൽ പറഞ്ഞു.

യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ നീതി ആവശ്യപ്പെട്ട് ബ്രിട്ടനിലെ ദക്ഷിണേഷ്യൻ സംഘടനകൾ രംഗത്തുവന്നിരുന്നു. സിഖുകാരുടെയും മറ്റ് ന്യൂനപക്ഷ സമൂഹങ്ങളുടെയും ആശങ്കകൾ പരിഹരിക്കണമെന്ന് മേഖലയിലെ ബ്രിട്ടീഷ് സിഖ് എംപി ഗുരീന്ദർ സിങ് ജോസൻ ആവശ്യപ്പെട്ടു. വംശീയതയോ വംശീയതയോ പ്രേരിതമായ ലൈംഗികാതിക്രമത്തിന്റെ ഭീകരത തികച്ചും ഭയാനകമാണ്. അത്തരം കുറ്റകൃത്യങ്ങളെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുന്നതിൽ മുഴുവൻ സഭയും എന്നോടൊപ്പം ചേരുമെന്ന് എനിക്ക് ഉറപ്പുണ്ട്. വംശീയ വിദ്വേഷത്തിനോ അക്രമത്തിനോ ഉള്ള ഒരു പ്രേരണയെയും ഈ സർക്കാർ പിന്തുണയ്ക്കില്ല. നാമെല്ലാവരും സംയുക്തമായും കൂട്ടായും ആ നിലപാട് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സഭയിലെ എല്ലാ അംഗങ്ങളുടെയും അനിവാര്യവും കടമയുമാണെന്ന് ഗുരീന്ദർ സിങ് ജോസൻ പറഞ്ഞു.

എല്ലായിടത്തുമുള്ള ഫാസിസ്റ്റുകളെപ്പോലെ തീവ്ര വലതുപക്ഷ വംശീയവാദികൾ സ്ത്രീകളെ ലക്ഷ്യമിടുന്നതായി സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. മനുഷ്യത്വരഹിതമായ പ്രതീകങ്ങളായി ഈ സംഭവങ്ങളെ കാണുന്നു. ഇതാണ് ഓൾഡ്ബറി ആക്രമണത്തിലേക്ക് നയിച്ചതെന്ന് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

യുവതിക്കെതിരായ അതിക്രമം സിഖ് സമൂഹത്തിൽ വലിയ ദുഃഖമുണ്ടാക്കി. തങ്ങളുടെ സുരക്ഷയെക്കുറിച്ച് അവർക്ക് ആശങ്കയുണ്ട്. പോലീസ് ഈ കേസ് ഗൗരവമായി അന്വേഷിക്കണമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാർ ഉടനടി ഇടപെടണമെന്നും സിഖ് സമൂഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല’ ; IFFK സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി...

ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട് മലയാളി താരം സഞ്ജു സാംസൺ ; നാഴികകല്ല് പിന്നിട്ടത് 52-ാം മത്സരത്തിൽ

അഹമ്മദാബാദ് : അന്താരാഷ്ട്ര ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട്  ഇന്ത്യൻ ഓപ്പണർ സഞ്ജു...

വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേര്‍ പുറത്തായെന്ന മാധ്യമ വാര്‍ത്തയിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടികയില്‍...

എസ്‌ഐആർ: തമിഴ്‌നാട്ടിൽ 97.4 ലക്ഷം പേർ പുറത്ത്; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിന് (എസ്‌ഐആർ) ശേഷം തമിഴ്‌നാട്ടിൽ കരട്...