‘ക്രൈസ്തവവേട്ടയ്ക്കെതിരെ മൗനം , സ്വന്തം താൽപര്യങ്ങൾക്കായി അവസരവാദ സമീപനം ; വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് പാംപ്ലാനിയുടെ ശ്രമം’ : മന്ത്രി ശിവൻകുട്ടി

Date:

തിരുവനന്തപുരം : തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനകളെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബിജെപിയുടെ ക്രൈസ്തവവേട്ടയ്ക്കെതിരെ മൗനം പാലിക്കുകയും, എന്നാൽ സ്വന്തം താൽപര്യങ്ങൾക്കായി അവസരവാദപരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സമീപനമാണ് ഇത്തരം ചർച്ചകൾക്ക് കാരണമെന്നും മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയുക. ബിജെപിയെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് തുറന്നുകാട്ടിയപ്പോൾ അതിനെ സഭയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനാണ്.   ഛത്തീസ്ഗഡിലും മണിപ്പൂരിലും ക്രൈസ്തവർ ആക്രമിക്കപ്പെട്ടപ്പോൾ മൗനം പാലിച്ചവർ ഇപ്പോൾ സിപിഐഎമ്മിനെ ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം താൽപര്യങ്ങൾക്കായി വിശ്വാസികളെ ഒറ്റി സംഘപരിവാർ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നിലപാടുകൾ മുന്നോട്ടുവെക്കുകതന്നെ ചെയ്യുമെന്നും വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –

വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയുക..
തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനകളെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ ക്രൈസ്തവവേട്ടയ്ക്കെതിരെ മൗനം ക്രൈസ്തവവേട്ടയ്ക്കെതിരെ മൗനം പാലിക്കുകയും, എന്നാൽ സ്വന്തം താൽപര്യങ്ങൾക്കായി അവസരവാദപരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സമീപനമാണ് ഇത്തരം ചർച്ചകൾക്ക് കാരണം. ബിജെപിയെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളെ സിപിഐ എം സംസ്ഥാന സെക്രട്ടറി സഖാവ് എം.വി. ഗോവിന്ദൻ മാഷ് തുറന്നുകാട്ടിയപ്പോൾ അതിനെ സഭയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനാണ്. ഛത്തീസ്ഗഡിലും മണിപ്പൂരിലും ക്രൈസ്തവർ ആക്രമിക്കപ്പെട്ടപ്പോൾ മൗനം പാലിച്ചവർ ഇപ്പോൾ സിപിഐഎമ്മിനെ ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്നത് പരിഹാസ്യമാണ്.

കലാപകാലത്ത് മണിപ്പൂർ സന്ദർശിച്ച് സാന്ത്വനപ്രവർത്തനങ്ങൾ നടത്താൻ മുന്നിട്ടിറങ്ങിയത് സിപിഐഎം നേതാക്കളാണ്. 2008-ൽ ഒഡീഷയിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടപ്പോൾ അവർക്ക് അഭയം നൽകിയത് ഇടതുപക്ഷമാണ്, സിപിഐഎം ഓഫീസുകൾ പോലും പ്രാർത്ഥനകൾക്കായി വിട്ടുനൽകിയ ചരിത്രമുണ്ട്. സിപിഐഎം ഒരു കാലത്തും ക്രൈസ്തവ സമൂഹത്തിന് എതിരായി പ്രവർത്തിച്ചിട്ടില്ല. എന്നാൽ സ്വന്തം താൽപര്യങ്ങൾക്കായി വിശ്വാസികളെ ഒറ്റി സംഘപരിവാർ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നിലപാടുകൾ മുന്നോട്ടുവെക്കുകതന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല’ ; IFFK സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി...

ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട് മലയാളി താരം സഞ്ജു സാംസൺ ; നാഴികകല്ല് പിന്നിട്ടത് 52-ാം മത്സരത്തിൽ

അഹമ്മദാബാദ് : അന്താരാഷ്ട്ര ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട്  ഇന്ത്യൻ ഓപ്പണർ സഞ്ജു...

വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേര്‍ പുറത്തായെന്ന മാധ്യമ വാര്‍ത്തയിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടികയില്‍...

എസ്‌ഐആർ: തമിഴ്‌നാട്ടിൽ 97.4 ലക്ഷം പേർ പുറത്ത്; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിന് (എസ്‌ഐആർ) ശേഷം തമിഴ്‌നാട്ടിൽ കരട്...