Wednesday, December 31, 2025

SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്

Date:

തിരുവനന്തപുരം: എസ് ഐ ആർ സമയപരിധി വീണ്ടും നീട്ടി. എന്യൂമറേഷൻ ഫോമുകൾ ഈ മാസം 18 വരെ നൽകാം. കരട് വോട്ടർ പട്ടിക 23ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാന സർക്കാർ സമയം നീട്ടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് എസ്ഐആർ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി അ‍ഞ്ചായിരുന്നു. ഇത് പിന്നീട് 11 ആയി നീട്ടി നൽകിയിരുന്നു. ഈ തീയതിയാണ് വീണ്ടും നീട്ടി നൽകിയിരിക്കുന്നത്. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത് ഈ തീയതിയും മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പും എസ് ഐ ആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും തിര.കമ്മീഷൻ വ്യക്തമാക്കിയിരുന്നു. 2026ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവയുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും നവംബർ 4 നാണ് എസ്‌ഐ‌ആറിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ബിനാലെയില്‍ ‘ലാസ്റ്റ് സപ്പർ’ വികൃതമായിആവിഷ്‌ക്കരിച്ചു’; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ

കൊച്ചി : ഞാൻകൊച്ചി-മുസിരിസ് ബിനാലെയിൽ 'ക്രിസ്തുവിൻ്റെ അന്ത്യതിരുവത്താഴം' കലാസൃഷ്ടി വികൃതമായി പ്രദർശിപ്പിച്ചു...

ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വൻ്റി20 പരമ്പര തൂത്തുവാരി ഇന്ത്യ ; ഷഫാലി വര്‍മ പരമ്പരയുടെ താരം

തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. ചൊവ്വാഴ്ച...

പുതുവത്സരാഘോഷം പ്രമാണിച്ച് ബാറുകളുടെ പ്രവർത്തനസമയം നീട്ടി നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയം നീട്ടിനൽകി...

ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കോഴിക്കോട്ട് എത്തുന്നു ; കെഎൽഎഫിൽ പങ്കെടുക്കും

കോഴിക്കോട് : 2026 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെ‌എൽ‌എഫ്) പങ്കെടുക്കാനായി...