സ്കൈപ്പ് ‘ഔട്ട് ‘, ടീംസ് ‘ഇൻ’ ; മെയ് 5 മുതൽ സ്കൈപ്പ് ലഭ്യമാകില്ലെന്ന് മൈക്രോസോഫ്റ്റ്

Date:

സ്കൈപ്പിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി  മൈക്രോസോഫ്റ്റ്.  മൈക്രോസോഫ്റ്റ് ടീംസിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മെയ് 5 മുതൽ സ്കൈപ്പ് ലഭ്യമാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു.

“ഉപഭോക്തൃ ആവശ്യങ്ങളുമായി കൂടുതൽ എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ സൗജന്യ ഉപഭോക്തൃ ആശയവിനിമയ, സഹകരണ കേന്ദ്രമായ മൈക്രോസോഫ്റ്റ് ടീംസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2025 മെയ് മാസത്തിൽ ഞങ്ങൾ സ്കൈപ്പ് പിൻവലിക്കും.” – മൈക്രോസോഫ്റ്റ് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ നടത്തിയ പ്രഖ്യാപനം ഇങ്ങനെയാണ്.

നിലവിലുള്ള സ്കൈപ്പ് ഉപയോക്താക്കൾ അവരുടെ ഡാറ്റ, ടീംസ് പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യുകയോ മാറ്റുകയോ ചെയ്യണമെന്ന് കമ്പനി അറിയിക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ സ്കൈപ്പിൽ നിന്ന് ടീംസിലേക്കുള്ള മാറ്റം നടപ്പിലാക്കാനാണ് മൈക്രോസോഫ്റ്റിൻ്റെ പദ്ധതി. ടീംസ് ആരംഭിച്ചത് മുതൽ കമ്പനി ഈ മാറ്റത്തെ പ്രോത്സാഹിപ്പിച്ചുവരികയാണ്, സ്കൈപ്പിന്റെ വിരമിക്കൽ പ്രഖ്യാപിച്ച ബ്ലോഗ് പോസ്റ്റിൽ, രണ്ട് പ്ലാറ്റ്‌ഫോമുകളും ഒരേ സവിശേഷതകളാണ് നൽകുന്നതെന്നും എന്നാൽ ടീംസ് അധിക കഴിവുകൾ വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെട്ടു.

മാറ്റം എളുപ്പമാക്കുന്നതിന് സ്കൈപ്പ് ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് പിന്തുണയ്ക്കുന്ന ഏതൊരു ഉപകരണത്തിലും സൗജന്യമായി മൈക്രോസോഫ്റ്റ് ടീംസിലേക്ക് ലോഗിൻ ചെയ്യാൻ കഴിയുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. അടിസ്ഥാനപരമായി, സ്കൈപ്പ് ഉപയോക്താക്കൾക്ക് വൺ-ഓൺ-വൺ, ഗ്രൂപ്പ് കോളുകൾ, സന്ദേശങ്ങൾ അയയ്ക്കൽ, ഫയലുകൾ പങ്കിടൽ എന്നിവ തുടരാനും മീറ്റിംഗുകൾ ഹോസ്റ്റ് ചെയ്യൽ, കലണ്ടറുകൾ കൈകാര്യം ചെയ്യൽ, കമ്മ്യൂണിറ്റികളിൽ ചേരൽ തുടങ്ങിയ സവിശേഷതകൾ സൗജന്യമായി ഉപയോഗിക്കാനും കഴിയും. “ഒരു സ്കൈപ്പ് അക്കൗണ്ട് ഉപയോഗിച്ച് ടീംസിലേക്ക് ലോഗിൻ ചെയ്യുന്നതിലൂടെ, ചാറ്റുകളും കോൺടാക്റ്റുകളും ആപ്പിൽ സ്വയമേവ ദൃശ്യമാകും, അതിനാൽ തന്നെ നിങ്ങൾ നിർത്തിയിടത്ത് നിന്ന് വേഗത്തിൽ മുന്നോട്ട് പോകാൻ കഴിയും.” മൈക്രോസോഫ്റ്റ് പറയുന്നു. “പരിവർത്തന കാലയളവിൽ, ടീംസ് ഉപയോക്താക്കൾക്ക് സ്കൈപ്പ് ഉപയോക്താക്കളെ വിളിക്കാനും ചാറ്റ് ചെയ്യാനും കഴിയും, സ്കൈപ്പ് ഉപയോക്താക്കൾക്ക് തിരിച്ച് ടീംസ് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാനും ബുദ്ധിമുട്ടുണ്ടാവില്ല.” – മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

സ്കൈപ്പിൽ നിന്ന് ടീമിലേക്കുള്ള പരിവർത്തന സമയത്ത്, ഉപയോക്താക്കൾക്ക് രണ്ട് ചോയ്‌സുകൾ ഉണ്ട്. നിലവിലുള്ള സ്കൈപ്പ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്തുകൊണ്ട് അവർക്ക് മൈക്രോസോഫ്റ്റ് ടീംസിലേക്ക് സൗജന്യമായി മാറാം. അവർ സൈൻ – ഇൻ ചെയ്‌തുകഴിഞ്ഞാൽ, എല്ലാ സ്കൈപ്പ് ചാറ്റുകളും കോൺടാക്റ്റുകളും ടീംസിലേക്ക് സ്വയമേവ ട്രാൻസ്ഫർ ആവും. എന്നാൽ, മൈഗ്രേറ്റ് ചെയ്യാൻ താൽപ്പര്യമില്ലാത്ത ഉപയോക്താക്കൾക്ക് ചാറ്റുകൾ, കോൺടാക്റ്റുകൾ, കോൾ ചരിത്രം എന്നിവയുൾപ്പെടെയുള്ള അവരുടെ സ്കൈപ്പ് ഡാറ്റ എക്‌സ്‌പോർട്ട് ചെയ്യാൻ കഴിയും.

പുറമെ, മെയ് 5 വരെ ടീംസിനൊപ്പം സ്കൈപ്പ് ഉപയോഗിക്കാനുള്ള ഓപ്ഷനും ഉപയോക്താക്കൾക്ക് ഉണ്ട്. അതിനായി, ടീംസ് ആപ്പ് ഡൗൺലോഡ് ചെയ്ത് നിലവിലുള്ള സ്കൈപ്പ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക, നിലവിലുള്ള എല്ലാ ചാറ്റുകളും കോൺടാക്റ്റുകളും ഉപയോഗിക്കാൻ തയ്യാറാണെന്ന് ഉറപ്പ് വരുത്തുക.

പുതിയ ഉപയോക്താക്കൾക്ക് സ്കൈപ്പ് ക്രെഡിറ്റ്, കോളിംഗ് സബ്സ്ക്രിപ്ഷനുകൾ ഉൾപ്പെടെയുള്ള പണമടച്ചുള്ള സ്കൈപ്പ് സേവനങ്ങൾ മൈക്രോസോഫ്റ്റ് നിർത്തലാക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിലുള്ള വരിക്കാർക്ക് അവരുടെ അടുത്ത പുതുക്കൽ കാലയളവ് അവസാനിക്കുന്നതുവരെ അവരുടെ ക്രെഡിറ്റും പ്ലാനുകളും ഉപയോഗിക്കാം, ശേഷിക്കുന്ന സ്കൈപ്പ് ക്രെഡിറ്റ് തുടർന്നും ലഭ്യമാകും. കൂടാതെ, മെയ് 5 ന് ശേഷവും പണമടച്ചുള്ള ഉപയോക്താക്കൾക്ക് സ്കൈപ്പ് വെബ് പോർട്ടൽ വഴിയോ ടീംസിനുള്ളിലോ സ്കൈപ്പ് ഡയൽ പാഡ് ആക്സസ് ചെയ്യാൻ കഴിയുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച; പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ  ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ...

കരയുമ്പോൾ കണ്ണുകളിലെ നേത്രഗോളങ്ങൾ പുറത്തേക്കു വരുന്ന അപൂര്‍വ്വ രോഗം; ഒരു വയസുള്ള കുഞ്ഞിന് ചികിത്സാസഹായവുമായി യൂസഫ് അലി

തിരുവനന്തപുരം : അപൂര്‍വ്വരോഗം ബാധിച്ച നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരിക്ക് ചികിത്സാസഹായവുമായി ലുലു...

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു;  രണ്ട് മരണം

ഹോങ്കോങ് : ദുബൈയിൽ നിന്നുള്ള ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...