ജോർജിയ വോളിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ ഹൃദയം നുറുങ്ങി സ്മൃതി മന്ഥനയുടെ ആർസിബി ; പ്ലെ ഓഫ് കാണാതെ പുറത്ത്

Date:

ലക്നൗ : ജോർജിയ വോളിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ ഹൃദയം നുറുങ്ങി റോയൽ ചാലഞ്ചേഴ്സ്. വനിതാ പ്രീമിയർ ലീഗിൽ യുപി വോറിയേഴ്സ് 12 റൺസ് വിജയം നേടിയതോടെ നിലവിലെ ചാംപ്യൻമാരായ ആർസിബിക്ക് പ്ലേ ഓഫിന് കാത്തുനിൽക്കാതെ പുറത്തേക്കുള്ള വഴിതുറന്നു. ആദ്യം ബാറ്റു ചെയ്ത യുപി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തപ്പോൾ അവസാന ഓവർ വരെ പൊരുതിയ ബംഗളൂരു മൂന്നു പന്തുകൾ ശേഷിക്കെ 213 റൺസിന് ഓൾ ഔട്ടായി.

ഓസ്ട്രേലിയൻ താരം ജോർജിയ വോളിന്റെ (56 പന്തിൽ 99 നോട്ടൗട്ട് ) ഇന്നിങ്സിന്റെ മികവിലാണ് യുപി ടൂർണമെന്റ് ചരിത്രത്തിലെ ഉയർന്ന ടീം സ്കോർ കുറിച്ചത്. 17 ഫോറും ഒരു സിക്സുമാണ് വോളിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

മറുപടി ബാറ്റിങ്ങിൽ റിച്ച ഘോഷിന്റെ (33 പന്തിൽ 69) അർദ്ധസെഞ്ചറിയുടെ ബലത്തിൽ പൊരുതിയ ബംഗളൂരുവിന് അവസാന നിമിഷം വരെ വിജയപ്രതീക്ഷയുണ്ടായിരുന്നു. സ്നേഹ് റാണയുടെ വെടിക്കെട്ട് ബാറ്റിംഗ് (6 പന്തിൽ 26) അതിന് കരുത്തേകുകയും ചെയ്തു. ദീപ്തി ശർമ എറിഞ്ഞ 19–ാം ഓവറിൽ 3 സിക്സും 2 ഫോറും സഹിതം 28 റൺസാണ് റാണ നേടിയത്. എന്നാൽ ആ പ്രതീക്ഷകൾക്ക് ആയുസ്സ്    അധികമുണ്ടായില്ല. അവസാന പന്തിൽ റാണയെ  പുറത്താക്കി യുപി വോറിയേഴ്സ് ബംഗളൂരുവിൻ്റെ മോഹങ്ങളുടെ ചിറകരിഞ്ഞു

https://twitter.com/wplt20/status/1898428084795375812?t=EFPQyejzA_x0lfVhMZ0PYg&s=19

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നടി ആക്രമിക്കപ്പെട്ട കേസില്‍ പൾസർ സുനി അടക്കം 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, 50,000 രൂപ പിഴ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍നടി ആക്രമിക്കപ്പെട്ട കേസില്‍ 6 പ്രതികൾക്കും 20...

വൈഭവിൻ്റെ വൈഭവം വീണ്ടും! ; ബൗണ്ടറികളും സിക്സറുകളും പറന്ന ബാറ്റിൽ നിന്ന് 56 പന്തിൽ സെഞ്ചുറി

ദുബൈ : ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി തൻ്റെ വൈഭവം ഒരിക്കൽ...

രാഹുൽ മാങ്കൂട്ടത്തിൽ മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടാകുന്നു ; പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ

പാലക്കാട് : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയോട് പാലക്കാട് താമസിക്കുന്ന...