ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് കൂടി ഏർപ്പെടുത്താൻ സാദ്ധ്യത

Date:

പത്തനംതിട്ട : ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് സൗകര്യം കൂടി ഏർപ്പെടുത്താൻ സാദ്ധ്യത. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ പുനഃപരിശോധന നടത്തിയേക്കും.

സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെർച്വൽ ക്യൂ മാത്രമാക്കിയതിൻ്റെ പേരിൽ സംഘപരിവാർ സംഘടനകൾ സമരത്തിനൊരുങ്ങുമെന്ന ഇന്റലിജൻസ് റിപ്പോർട്ടും പുതിയ തീരുമാനമെടുക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചേക്കും. പ്രതിസന്ധി ഒഴിവാക്കാൻ പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കിൽ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത്.

ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയിൽ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബിജെപി ഇപ്പോഴെ ഉയർത്തുന്നുണ്ട്.

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധവുമായി ബിജെപിക്ക് പിന്നാലെ കോൺഗ്രസും രംഗത്തെത്തി. മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കേണ്ട ചുമതലയിൽനിന്നാണ് സർക്കാരും ദേവസ്വവും ഒഴിഞ്ഞുമാറുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. സർക്കാരും ദേവസ്വം ബോർഡും വാശി ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

ശബരിമല ദർശനത്തിൻ്റെ പേരിൽ ബിജെപി മുതലെടുപ്പ് നടത്താൻ അവസരം നൽകരുതെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഒരുക്കാതിരിക്കാൻ ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തിൽ മാറ്റം വേണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് പോകുമെന്നും തടഞ്ഞാൽ പ്രതിഷേധിക്കുമെന്നുമാണ് ബിജെപിയുടെ മുന്നറിയിപ്പ്. ഇളവിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെയെന്നാണ് ദേവസ്വം ബോർഡ് നിലപാട്. സ്പോട്ട് ബുക്കിങ്ങോ അല്ലെങ്കിൽ പകരം സംവിധാനമോ വേണമെന്ന കാര്യത്തിൽ ബോർഡിനും രണ്ടഭിപ്രായമില്ല. ഇന്റലിജൻസ് റിപ്പോർട്ട് കൂടി മുഖവിലക്കെടുത്ത് സർക്കാർ സ്പോട്ട് ബുക്കിംഗിനു കൂടി സൗകര്യമൊരുക്കാനാണ് സാദ്ധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സീബ്രാ ക്രോസിങ്ങിൽ കാൽ നടയാത്രക്കാരെ കണ്ട് വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാകും ; വൻ തുക പിഴയും ഈടാക്കും

തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടിയുമായി...

പാക്കിസ്ഥാനികൾക്ക് ഇനി യുഎഇയിലേക്ക് വിസ നൽകില്ല ; നടപടി കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗം

ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി പീഡനത്തിനിരയായ യുവതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി...